• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തീഗോളമായി വിമാനം, തേജസ് വിമാനം തകർന്നുവീണതിൽ അന്വേഷണം തുടങ്ങി വ്യോമസേന; വീരമൃത്യു വരിച്ച പൈലന്റിന്റെ ഭൗതികശരീരം ദില്ലിയിലെത്തിക്കും

ckmnews by ckmnews
November 22, 2025
in UPDATES
A A
തീഗോളമായി വിമാനം, തേജസ് വിമാനം തകർന്നുവീണതിൽ അന്വേഷണം തുടങ്ങി വ്യോമസേന; വീരമൃത്യു വരിച്ച പൈലന്റിന്റെ ഭൗതികശരീരം ദില്ലിയിലെത്തിക്കും
0
SHARES
150
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ച വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ദില്ലിയിലെത്തിക്കും. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ.
ദുബായ്: ദുബായിലെ എയർ ഷോയ്ക്കിടെ തേജസ് വിമാനം തകർന്നുവീണതിൽ അന്വേഷണം തുടങ്ങി വ്യോമസേന. വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ച വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാലിന്റെ ഭൗതികശരീരം ഇന്ന് ദില്ലിയിലെത്തിക്കും. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. ദുരന്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വിശദാന്വേഷണം നടത്തുമെന്ന് വ്യോമസേന വ്യക്തമാക്കി. അപകടം സംബന്ധിച്ച് ചില വിവരങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും അതൊന്നും തന്നെ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നെന്ന് രാജ്നാഥ് സിംഗ് പ്രതികരിച്ചു. അപകടത്തിന് പിന്നിൽ അട്ടിമറി ഉണ്ടോ എന്നതിൽ പരിശോധന തുടരുന്നതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

ദുബായ് എയർ ഷോയ്ക്കിടെ ഇന്നലെയാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണത്. വ്യേമാഭ്യാസത്തിനിടെ മൂന്നരയോടെ തേജസ് യുദ്ധവിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം ഉണ്ടായത്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തും അഭിമാനവുമാണ് തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധവിമാനമായ തേജസ്. ഏറ്റവും ഭാരം കുറഞ്ഞതും ചെറുതുമായ സൂപ്പർസോണിക് കോംബാറ്റ് എയർക്രാഫ്റ്റുകളിൽ ഒന്നാണിത്. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്. എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണെന്ന വാർത്ത വരുമ്പോൾ എന്താവും സംഭവിച്ചത് എന്ന ഞെട്ടലിലാണ് രാജ്യം.

Related Posts

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
144
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി
UPDATES

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

August 4, 2026
28
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി
UPDATES

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

August 4, 2026
123
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും
UPDATES

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

August 4, 2026
7
പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
579
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
82
Next Post
‘സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും’; സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ 4 ലക്ഷം രൂപ തട്ടിയെടുത്തു

‘സ്പായിൽ പോയ കാര്യം ഭാര്യയെ അറിയിക്കും’; സിപിഒയെ ഭീഷണിപ്പെടുത്തി എസ്ഐ 4 ലക്ഷം രൂപ തട്ടിയെടുത്തു

Recent News

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
144
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

August 4, 2026
28
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

August 4, 2026
123
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

August 4, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025