പുത്തന്‍പള്ളി:കാലങ്ങളായി ശോചനീയാവസ്ഥയിൽ കിടന്നിരുന്ന പുത്തൻപള്ളി കെഎംഎം ഇംഗ്ലീഷ് മീഡിയം റോഡ് മഹല്ലിലെ ജനങ്ങളും കമ്മിറ്റിയും സംയുക്തമായി പുനർനിർമിച്ചു.ഏകദേശം 20 ലക്ഷം രൂപ ചിലവ് വരുന്ന ഈ പദ്ധതിയിലേക്ക് 8 ലക്ഷത്തോളം രൂപ മഹല്ലിലെ ജനങ്ങൾ സമാഹരിച്ചു തരികയും ബാക്കി 12 ലക്ഷത്തോളം രൂപ പുത്തൻപള്ളി ജാറം പരിപാലന കമ്മിറ്റി വഹിക്കുകയും ചെയ്തു.ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന റോഡ് നാല് ഇഞ്ച് ഖനത്തിലും പതിനാറു അടി വീതിയിലും പൂർണ്ണമായും കോൺക്രീറ്റ് ചെയ്തു ആധുനിക രീതിയിൽ പൂർത്തീകരിച്ചു നാട്ടുകാർക്ക് സഞ്ചാരത്തിനായി സയ്യിദ് പാണക്കാട് സാബിക്കലി ശിഹാബ് തങ്ങൾ തുറന്നു കൊടുത്തു.അതോടൊപ്പം പുത്തൻപള്ളി കെഎംഎം ഹോസ്പിറ്റലിൽ ഓപ്പറേഷൻ തിയേറ്റർ ആധുനിക സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി അത്യാധുനിക രീതിയിലുള്ള മിഷനറികളായ സിയാം മെഷീൻ, അനസ്തേഷ്യ മെഷീൻ ന്റെയും ഉത്ഘാടന കർമ്മം സയ്യിദ് പാണക്കാട് സാബിക്കലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ചടങ്ങിൽ പുത്തൻപള്ളി കമ്മിറ്റി പ്രസിഡന്റ് ഹുസൈൻ തെക്കേപ്പുറം,സെക്രട്ടറി സൈഫുദ്ധീൻ കപ്പതയിൽ, ട്രഷറര്‍ അമീൻ പുളിയൻഞാലിൽ,ചെയർമാൻ റഹീം പെരുബംകാട്ടിൽ, മെമ്പർമാരായ എ. സി. ഉസ്മാൻ,ഫാസിൽ, റോഡ് കോർഡിനേറ്റർമാരായ സി. ഷാജി, നാസർ തൂപ്പിൽ,മുഹമ്മദ് കുട്ടി, ഷഹീർ തച്ചംപറമ്പത്തയിൽ മഹല്ല് നിവാസികൾ പങ്കെടുത്തു










