ചങ്ങരംകുളം:കോക്കൂർ ഗവ;ടെകനിക്കൽ ഹൈസ്കൂളിൽ കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിൻ്റെ ഉൽഘാടനം പി.ടി എ വൈസ് പ്രസിഡൻ്റ് പി എൻ ബാബു നിർവ്വഹിച്ചു.മാറഞ്ചേരി സിഎച്ച്സിയിലെ ഡോക്ടര്‍ ശ്രീഷ്മ നാരായണന്‍ ന്യൂ ട്രിക്ഷൻ ക്ലാസ് എടുത്തു. മാറഞ്ചേരി സിഎച്ച്സി യിലെ സൂര്യ കെ മോഹനന്‍ കൗൺസിലിംഗ് ക്ലാസിനും ആലംങ്കോട് എഫ്എച്ച്സി യിലെ ആര്യാ ബാബു ഹെൽത്ത് ചെക്കപ്പ് സ്ക്രീനിങ് , കണ്ണ് പരിശോധന ടെസ്റ്റിനും നേതൃത്വം നൽകി.കൗമാരകാരിലുണ്ടാവുന്ന വിവിധ തരം അസുഖകങ്ങളേ പറ്റി യും അവക്കു വേണ്ട നിർദ്ദേശങ്ങളേ പറ്റിയും വിശദമായ ബോധവൽകരണ ക്ലാസും ഉണ്ടായി.കെ ഷംസുദ്ധീന്‍ സ്വാഗതവും സകൂൾ സുപ്രഡ് ജിബു കെഡി അധ്യക്ഷതയും വഹിച്ചു. ശരത്ത് പി നന്ദിയും പറഞ്ഞു.ക്യാമ്പിന് സ്ക്കൂൾ അദ്ധ്യാപകരും രക്ഷിതാക്കളും നേതൃത്തം നെൽകി.










