ചങ്ങരംകുളം :ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 160 മത് ശിലാസ്ഥാപന പെരുന്നാൾ വ്യാഴം , വെള്ളി ദിവസങ്ങളിലായി ആഘോഷിച്ചു.പെരുന്നാൾ തലേന്ന് സന്ധ്യാപ്രാർത്ഥനക്ക് വന്ദ്യ ജെക്കബ് ചാലിശേരി കോർ – എപ്പിസ്കോപ്പ മുഖ്യകാർമ്മികനായി.തുടർന്ന്
അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം ഉണ്ടായി ആശിർവാദം ശ്ലൈഹീക വാഴവ് എന്നിവ ഉണ്ടായി.ഗജവീരമാരുടെ അകമ്പടിയോടെ വാദ്യകലാരംഗത്തെ പ്രമുഖർ പങ്കെടുത്ത വാദ്യഘോഷങ്ങളോടെ രാത്രി പെരുന്നാൾ ആരംഭിച്ചു.മലപ്പുറം, പാലക്കാട് ,തൃശൂർ ജില്ലകളിൽ നിന്നായി ഗ്രാമത്തിലെ വലിയ പെരുന്നാൾ ആഘോഷം കാണുവാൻ അങ്ങാടിയിലേക്ക് ജനസാഗരം ഒഴുകിയെത്തി പെരുന്നാൾ വെള്ളിയാഴ്ച പുലർച്ച പള്ളിയിലെത്തി സമാപിച്ചു.വെള്ളിയാഴ്ച രാവിലെ പള്ളിയിൽ വിശുദ്ധ കുർബാനക്ക് ഫാ ബാബു ചാത്തനാട്ട് മുഖ്യകാർമ്മികനായി പെരുന്നാൾ സന്ദേശവും നൽകി.പെങ്ങാമുക്ക് യാക്കോബായ സുറിയാനി പള്ളി
വികാരി ഫാ. ബേസിൽ കൊല്ലാർമല്ലി മധ്യസ്ഥ പ്രാർത്ഥന നടത്തി വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ , ,ഫാ. തോമസ് ചീരൻ , ഫാ. ജയേഷ് ജെക്കബ് എന്നിവർ സഹകാർമ്മികരായി.ഉച്ചയ്ക്ക് ആരംഭിച്ച ഒമ്പത് കമ്മിറ്റികളുടെ ആഘോഷങ്ങൾ ദേശങ്ങളിൽ പെരുന്നാൾ വിളംബരം നടത്തി.വൈകീട്ട് അഞ്ചിന് പള്ളിയിലെത്തി ബാൻ്റ സെൻ്റ് , ശിങ്കാരിമേളം , ചെണ്ടവാദ്യം ,പഞ്ചവാദ്യം , മുത്തുകൂട എന്നിവ പെരുന്നാൾ പ്രേമികൾക്ക് അഴകായി.തലയെടുപ്പുള്ള ഏഴോളം ഗജവീരന്മാർ നെറ്റിപ്പട്ടവും , കോലവും ഏന്തി അണിനിരന്നു.പെരുന്നാൾ പ്രദക്ഷിണത്തിൽ പൊൻ – വെള്ളി കുരിശുകളുടെ അകമ്പടിയായി നിരവധി വിശ്വാസികളും പങ്കെടുത്തു.പള്ളിയിലെത്തിയപ്പോൾ ധൂപ പ്രാർഥന ,ആശീർവാദത്തിനു ശേഷം ജാതി- മത ഭേദ്യമെനെ ആയിരങ്ങൾ പങ്കെടുത്ത പൊതു സദ്യയോടെ പെരുന്നാൾ സമാപിച്ചു.ആഘോഷങ്ങൾക്ക് വികാരി ഫാ.ബിജുമുങ്ങാംകുന്നേൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി










