ചങ്ങരംകുളം:തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പണം ആരംഭിച്ചു.ആലംകോട് പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു.കാലത്ത് 11 മണിയോടെ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചത്.സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണ് വാര്‍ഡിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വരണാധികാരിക്ക് മുന്നില്‍ പത്രിക സമര്‍പ്പണം നടത്തിയത്.21 വാര്‍ഡിലേക്കാണ് സിപിഎം അംഗങ്ങള്‍ പത്രിക സമര്‍പ്പിച്ചത്.നേതാക്കള്‍ക്ക് പുറമെ സ്ഥാനാര്‍ത്ഥികളുടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പത്രിക സമര്‍പ്പണത്തിന് എത്തിയിരുന്നു.തുടര്‍ ഭരണം ഉണ്ടാകുമെന്നും ജനങ്ങള്‍ സിപിഎം ന് ഒപ്പമാണെന്നും നേതാക്കള്‍ പറഞ്ഞു.











