ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു.കാലത്ത് 11 മണിയോടെ സിപിഎം നേതാക്കളുടെ നേതൃത്വത്തിലാണ് വാര്‍ഡിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ വരണാധികാരിക്ക് മുന്നില്‍ പത്രിക സമര്‍പ്പണം നടത്തിയത്. 19 വാര്‍ഡിലേക്കാണ് സിപിഎം അംഗങ്ങള്‍ പത്രിക സമര്‍പ്പിച്ചത്.നേതാക്കള്‍ക്ക് പുറമെ സ്ഥാനാര്‍ത്ഥികളുടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും പത്രിക സമര്‍പ്പണത്തിന് എത്തിയിരുന്നു.വളരെ ആത്മവിശ്വാസത്തോടെ തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പ്രവര്‍ത്തകര്‍ സജ്ജമായെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു











