എടപ്പാള്‍:കേരള പരസ്യ കലാസമിതിഎടപ്പാൾ യൂണിറ്റ് അംഗവും വെൽഡറുമായ എടപ്പാൾ കുറ്റിപ്പുറം റോഡിൽ മലബാർ ഗോൾഡിന് പിൻവശം താമസിക്കുന്ന തൈപ്പറമ്പിൽ നാരായണൻ മകൻ ധനഞ്ജയൻ (54)ഹൃദയസ്തംഭനം മൂലം നിര്യാതനായി.എടപ്പാളിലും പരിസരപ്രദേശങ്ങളിലും വെൽഡിങ് വർക്ക് ചെയ്തു വരികയായിരുന്നു.എടപ്പാൾ പൂരാട വാണിഭത്തിൽ കേരള പരസ്യ കലസമിതിയുടെ ഈ വർഷത്തെ പൂവട്ടിയും മുൻ വർഷങ്ങളിലെ ചെണ്ടുമല്ലി പൂവും കാഴ്ച കുലയും ഒരുക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തിയായിരുന്നു അന്തരിച്ച ധനഞ്ജയൻ.വൈകുന്നേരം ആറുമണിയോടുകൂടി നെഞ്ചുവേദന അനുഭവപ്പെട്ടു.ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരണം സംഭവിക്കുകയായിരുന്നു.പരേതനോടുള്ള ആദരസൂചകമായി കേരള പരസ്യ കലാസമിതി എടപ്പാൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുശോചനയോഗം ചേർന്നു.സംസ്ഥാന കമ്മിറ്റി സെക്രട്ടറി അലി,പ്രസിഡൻറ് ഉണ്ണികൃഷ്ണൻ,ട്രഷറർ ജബ്ബാർ എടപ്പാൾ,ശശികുമാർ എടപ്പാൾ,ഉദയൻ എടപ്പാൾ ,പ്രേമ ദാസ്നിറം,ബാലൻ,രാജേഷ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.











