ചങ്ങരംകുളം:പാവിട്ടപ്പുറം അസബാഹ് ഹയർസെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് , നാഷണൽ സർവ്വീസ്സ് സ്കീം ,റേഞ്ചർ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഐ എം എ തൃശ്ശൂരുമായി ചേർന്നു രക്തദാന ക്യാമ്പ് നടത്തി.വളയംകുളം കെവിഎം ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഉൾപ്പെടെ50 ലധികം പേരാണ് രക്തം നൽകിയത്.പരിപാടി പ്രിൻസിപ്പൽ വില്ലിംഗ്ടൺ പിവി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് മുഹമ്മദ് മുസ്തഫ, ഗൈഡ്സ് ക്യാപ്റ്റൻ സുമിത ടി എസ്, റേഞ്ചർ ലീഡർ സുവിത എൻ എസ് പ്രോഗ്രാം ഓഫീസർ സജ്ന എസ് കെ,അധ്യാപകരായ സുരേഷ് ബാബു,തൻസീർ,അലി പി ബി, ബഷീർ എന്നിവർ നേതൃത്വം നൽകി .വിദ്യാർഥികളായ എൻ എസ് എസ് വളണ്ടിയർ നെഫ്‌ല, നിദ ആസിയ, റേഞ്ചർ ഫാത്തിമ ഫഹ്‌മിത,ഗൈഡ് നിദ ഷെറിൻ, സുമയ്യ അഹമ്മദ് എന്നിവർ ക്യാമ്പിന് നേതൃത്വംനൽകി.











