ആലപ്പുഴ:തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിൽ അരുണിമ എം.കുറുപ്പാണ് സ്ഥാനാർഥിയാകുന്നത്. നിലവിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്‌യു ജനറൽ സെക്രട്ടറിയുമാണ്
ഇന്നു ചേർന്ന യുഡിഎഫ് ജില്ലാ കോർ കമ്മറ്റിയിലാണ് അരുണിമയെ സ്ഥാനാർഥിയാക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ അമയ പ്രസാദിനെ സ്ഥാനാർഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.








