• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഡൽഹി സ്ഫോടനം; പ്രതി പിന്തുടർന്നത് ചാവേറിന്റെ രീതിയല്ല; ആക്രമണം ആസൂത്രിതമല്ലെന്ന് റിപ്പോർട്ട്

ckmnews by ckmnews
November 12, 2025
in UPDATES
A A
ഡൽഹി സ്ഫോടനം; പ്രതി പിന്തുടർന്നത് ചാവേറിന്റെ രീതിയല്ല; ആക്രമണം ആസൂത്രിതമല്ലെന്ന് റിപ്പോർട്ട്
0
SHARES
421
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി ചെങ്കോട്ട സ്ഫോടനം ചാവേറാക്രമണമല്ലെന്ന് നിഗമനം. ബോംബ് പൂർണമായി വികസിപ്പിച്ചിട്ടില്ലായിരുന്നു. വാഹനം ഓടിച്ചയാൾ പരിഭ്രാന്തിയിൽ സ്ഫോടനം ഉണ്ടാക്കുകയായിരുന്നെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ബോംബ് പൂർണമായി വികസിപ്പിച്ചിട്ടില്ലാത്തതായിരുന്നതിനാലാണ് ആഘാതം പരിമിതപ്പെട്ടത്.

ഡൽഹിയിലും ഹരിയാനയിലും പുൽവാമിയിലും നടത്തിയ പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതാണ് ആക്രമണം നടത്താൻ പ്രേരണയായത്. ചാവേറായിട്ട് പൊട്ടിത്തെറിക്കണമെന്ന ഉദ്ദേശത്തോടെയല്ല പ്രതി വാഹനവുമായി എത്തിയിരുന്നതെന്നാണ് വാർത്താ ഏജൻസി പുറത്തുവിട്ട വിവരം. കാർ പൊട്ടിത്തെറിച്ച സ്ഥലത്ത് വലിയ കുഴിയൊന്നും തന്നെ രൂപപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് ബോംബ് പൂർണമായി വികസിപ്പിച്ചിട്ടില്ലായിരുന്നുവെന്ന നി​ഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്.

സ്‌ഫോടക വസ്തുക്കൾ ഉപേക്ഷിക്കാനോ നശിപ്പിക്കാനോ ശ്രമിക്കുന്നതിനിടയിൽ ഉണ്ടായ സ്‌ഫോടനമാണ് നടന്നതാണെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. അതിനാലാണ് ചാവേർ ആക്രമണ രീതിയല്ല പിന്തുടർന്നിരിക്കുന്നതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നത്. കൂടെയുണ്ടായിരുന്നവരെ പിടികൂടിയതിന്റെ ഭയത്തിൽ ഉണ്ടായ സ്‌ഫോടനമാണ് ചെങ്കോട്ടയിൽ സംഭവിച്ചത്.

സ്ഫോടനമുണ്ടായിടത്ത് എൻഐഎ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്ഫോടനവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളിൽ അന്വേഷണ ഏജൻസികളുടെ പരിശോധന തുടരുകയാണ്. ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് സർവകലാശാലയിൽ നിന്ന് ആറ് ജീവനക്കാരെ ജമ്മുകശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടനം ഉണ്ടാക്കിയ ഡോക്ടർ ഉമർ മുഹമ്മദ്, ഫരീദാബാദ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡോക്ടർ മുസമിൽ, ഡോക്ടർ ഷഹീൻ തുടങ്ങിയവർ ജോലി ചെയ്തിരുന്നത് ഇവിടെയാണ്. ജയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ജമാ അത്തുൽ മൊമിനാത്തിന്റെ ചുമതലക്കാരിയെന്ന് കരുതുന്ന ഡോക്ടർ ഷഹീന്റെ ലക്നൗവിലെ വസതി കേന്ദ്രീകരിച്ചും പരിശോധന തുടരുകയാണ്.

ഉമറിന്റെയും മുസമിലിന്റെയും കുടുംബാംഗങ്ങളെ ഉൾപ്പെടെ അന്വേഷണ സംഘങ്ങൾ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഉമറിന്റെ സുഹൃത്തും ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ആളുമായ ഡോക്ടർ സജാദ് അഹമ്മദ് മാലയെ ജമ്മുകശ്മീരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിനായ അഞ്ഞൂറ് അംഗ സംഘത്തെ ഡൽഹി പൊലീസ് നിയോഗിച്ചു.

Related Posts

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും
UPDATES

ലെസ്സൺ ലെൻസ് അഡ്മിഷൻ ടെസ്റ്റ് ഒക്ടോബർ 10-ന്നടക്കും’ മികച്ച വിജയത്തിന് മലേഷ്യൻ സർവകലാശാലാ സന്ദർശനവും പൂർണ്ണ സ്കോളർഷിപ്പും

September 24, 2026
106
വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
UPDATES

വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

September 24, 2026
40
കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു
UPDATES

കലാസൂര്യന് വിട:നാടക കലാകാരന്‍ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു

September 23, 2026
100
ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്
UPDATES

ബ്രസീൽ ലെജൻഡ്സിനെതിരെ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്; ഫെർണാണ്ടീന്യോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

September 23, 2026
289
1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
UPDATES

1,068.79 കോടി രൂപ അനുവദിച്ചു;സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

September 23, 2026
82
ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു
UPDATES

ഹോർമുസിൽ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരൻ മരിച്ചു

September 23, 2026
141
Next Post
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: അധികാര തുടർച്ചയെന്ന് എക്‌സിറ്റ് പോളുകൾ; NDAയ്ക്ക് മുന്നേറ്റമെന്ന് പ്രവചനം

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: അധികാര തുടർച്ചയെന്ന് എക്‌സിറ്റ് പോളുകൾ; NDAയ്ക്ക് മുന്നേറ്റമെന്ന് പ്രവചനം

Recent News

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ഇന്ത്യയിലെ വോട്ടിങ് സംവിധാനം തകര്‍ന്നതിന്റെ ഉത്തരവാദി ഗ്യാനേഷ് കുമാര്‍; രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

September 24, 2026
70
കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

കേരളത്തിൽ അന്തരീക്ഷം വീണ്ടും മാറുന്നു,​ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

September 24, 2026
67
കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

September 24, 2026
41
‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

‘മിന്നൽ’, ‘സ്വിഫ്റ്റ്’ ബസുകളിൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം; കത്ത് നൽകി അബിൻ വർക്കി എംഎൽഎ

September 24, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025