തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഓഫിസിൽ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. ഇതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾ സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർഥി പ്രഖ്യാപന നടപടികളും ഊർജിതമാക്കി.
കൊല്ലം കോർപറേഷനിൽ 9 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊച്ചി കോർപറേഷനുകളിൽ പ്രധാന പാർട്ടികളൊന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവിൽ യുഡിഎഫിനു ഭരണമുള്ള ഏക കോർപറേഷനായ കണ്ണൂരിൽ കോൺഗ്രസും മുസ്‍ലിം ലീഗുമായുള്ള സീറ്റ് വിഭജനം അന്തിമമായിട്ടില്ല. ഇന്നു ചർച്ചയുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം നീളും
സിപിഎമ്മും സിപിഐയും ഇന്നലെ വിവിധ ജില്ലകളിൽ യോഗം ചേർന്ന് ജില്ലാ പഞ്ചായത്തുകളിലെയും കോർപറേഷനുകളിലെയും സ്ഥാനാർഥിപ്പട്ടികകൾക്കു അന്തിമരൂപം നൽകി.







