• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

സഞ്ജു പുറത്ത് തന്നെ; ഇന്ത്യ-ഓസീസ് നാലാം ടി 20 ഇന്ന്

cntv team by cntv team
November 6, 2025
in Sports
A A
സഞ്ജു പുറത്ത് തന്നെ; ഇന്ത്യ-ഓസീസ് നാലാം ടി 20 ഇന്ന്
0
SHARES
46
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഓസ്‌ട്രേലിയക്കെതിരെ നാലാം ടി 20 മത്സരം ഇന്ന്.കരാര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ച തിരഞ്ഞ് 1.45 നാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലവില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസീസും മൂന്നാം മത്സരം ഇന്ത്യയും നേടി. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഇരുടീമുകൾക്കും നിർണായകമാകും.പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജു സാംസണ്‍ കളിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം ടി20യില്‍ സഞ്ജു കളിച്ചിരുന്നില്ല. പകരം ജിതേഷ് ശര്‍മയായിരുന്നു വിക്കറ്റ് കീപ്പര്‍. ഫിനിഷറായും കളിച്ചത് ജിതേഷ് ആയിരുന്നു.സഞ്ജു കളിക്കില്ലെന്ന സൂചന കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നല്‍കിയിരുന്നു. നാലാം മത്സരത്തില്‍ ഇന്ത്യ ജയിച്ച ടീമിനെ നിലനിര്‍ത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. മൂന്നാം ടി20 ജയിച്ച ശേഷം ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ വാക്കുകളും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. മൂന്നാം മത്സരത്തില്‍ ശരിയായ കോംബിനേഷനുമായാണ് ഇറങ്ങിയതെന്ന് കളി ജയിച്ചശേഷം സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു.ഇതോടെ പകരക്കാരായി ടീമിലെത്തിയ അര്‍ഷ്ദീപ് സിംഗിനും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്കും വാഷിംഗ്ടണ്‍ സുന്ദറിനും വരും മത്സരങ്ങളിലും അവസരം കിട്ടുമെന്നുറപ്പായി. ഇതോടെ മലയാളി താരം സഞ്ജു സാംസണും സ്പിന്നര്‍ കുല്‍ദീപ് യാദവും പേസര്‍ ഹര്‍ഷിത് റാണയും ഇനിയുള്ള കളികളിലും പുറത്തിരിക്കേണ്ടിവരുമെന്ന സൂചനയാണ് സൂര്യകുമാര്‍ നല്‍കുന്നത്.നാലാം ടി20 മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ, ശിവം ദുെബ, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.

Related Posts

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും
Kerala

സൂപ്പർ ലീഗ് കേരള മൂന്നാം സീസണിന് ഇന്ന് തുടക്കം; കന്നിയങ്കത്തിൽ കണ്ണൂരും തൃശൂരും

September 25, 2026
8
കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ
Kerala

കേരള സൂപ്പര്‍ ലീഗ് ആവേശപ്പോരാട്ടങ്ങള്‍ക്ക് നാളെ കിക്കോഫ്; ആദ്യ അങ്കത്തിൽ കണ്ണൂരും തൃശൂരും നേർക്കുനേർ

September 24, 2026
22
ജനങ്ങളുടെയും ടീമിന്റെയും പ്രതീക്ഷ ഇപ്പോഴും താനാണ്; അതിനാലാണ് ടീമിൽ തുടരുന്നതെന്ന് ക്രിസ്റ്റ്യാനോ
Sports

ജനങ്ങളുടെയും ടീമിന്റെയും പ്രതീക്ഷ ഇപ്പോഴും താനാണ്; അതിനാലാണ് ടീമിൽ തുടരുന്നതെന്ന് ക്രിസ്റ്റ്യാനോ

September 24, 2026
23
ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു
Highlights

ചരിത്രം: ഏഷ്യന്‍ ഗെയിംസ് ഭാരോദ്വഹനത്തില്‍ വെള്ളി നേടി മീരാബായ് ചനു

September 23, 2026
23
കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്
Kerala

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

September 23, 2026
69
ഇന്ത്യക്ക് ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ശ്രീലങ്കയെ കീഴടക്കി പെണ്‍ പുലികള്‍
Sports

ഇന്ത്യക്ക് ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ശ്രീലങ്കയെ കീഴടക്കി പെണ്‍ പുലികള്‍

September 22, 2026
54
Next Post
ബിഎസ്എന്‍എല്ലിന്റെ ഏറ്റവും പുതിയ 50 ദിവസ ബജറ്റ് ഫ്രണ്ട്‌ലി റീചാര്‍ജ് പ്ലാന്‍; പ്രതിദിന ഡാറ്റ അടക്കമുള്ള ഓഫറുകൾ

ബിഎസ്എന്‍എല്ലിന്റെ ഏറ്റവും പുതിയ 50 ദിവസ ബജറ്റ് ഫ്രണ്ട്‌ലി റീചാര്‍ജ് പ്ലാന്‍; പ്രതിദിന ഡാറ്റ അടക്കമുള്ള ഓഫറുകൾ

Recent News

എടപ്പാൾ ജി.എൽ.പി സ്കൂളിൽ ‘വിദ്യാലയത്തിലൊരു തോട്ടം’ പദ്ധതിക്ക് തുടക്കമായി

എടപ്പാൾ ജി.എൽ.പി സ്കൂളിൽ ‘വിദ്യാലയത്തിലൊരു തോട്ടം’ പദ്ധതിക്ക് തുടക്കമായി

September 25, 2026
0
കെ.വി. സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്കാരം ഹൈദരലി മാസ്റ്റർക്ക്

കെ.വി. സുകുമാരൻ മാസ്റ്റർ സ്മാരക പുരസ്കാരം ഹൈദരലി മാസ്റ്റർക്ക്

September 25, 2026
20
തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും തീർന്നു; ഖജനാവിലെത്തിയത് 241 കോടി

തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ; അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും തീർന്നു; ഖജനാവിലെത്തിയത് 241 കോടി

September 25, 2026
0
സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് കൂടി മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

September 25, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025