പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍ എല്‍ ഉപയോക്താക്കള്‍ക്കായി പുതിയ ബജ്ജറ്റ് ഫ്രണ്ട്‌ലി പ്രീപെയ്ഡ് പ്ലാന്‍ പുറത്തിറക്കി. 347 രൂപയുടെ ഈ പ്ലാനിന് 50 ദിവസത്തെ വാലിഡിറ്റി, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണുള്ളത്. വളരെക്കാലം നീണ്ടു നില്‍ക്കുന്നതും താങ്ങാനാവുന്നതുമായ പ്ലാന്‍ അന്വേഷിക്കുന്നവര്‍ക്ക് ഇത് പ്രയോജനപ്രദമാണ്.പ്രതിദിനം 2 ജിബി അധിക ഡേറ്റയാണ് പ്ലാന്‍ നല്‍കുന്നത്. ഡാറ്റ തീര്‍ന്നുപോയാല്‍ ഇന്റര്‍നെറ്റ് വേഗത 80 കെബിപിഎസ് ആയി കുറയും. ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 50 ദിവസം അതായത് ഒന്നരമാസത്തേക്കുള്ള ഈ പ്ലാന്‍ പതിവായി റീചാര്‍ജ് ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് കുറയ്ക്കും.കഴിഞ്ഞവര്‍ഷങ്ങളില്‍ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുകയും ധാരാളം നഗരങ്ങളില്‍ 4G സേവനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട കോളുകള്‍, വേഗതയേറിയ ഡാറ്റ, വിശ്വസനീയമായ സേവനം എന്നിവ നല്‍കുന്നതില്‍ കമ്പനി ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ച് വരികയാണ്.











