• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

ന്യൂ ഇയറിൽ മൂന്ന് കിടിലൻ ഓഫറുമായി ബി എസ് എൻ എൽ

cntv team by cntv team
January 2, 2026
in Technology
A A
ന്യൂ ഇയറിൽ മൂന്ന് കിടിലൻ ഓഫറുമായി ബി എസ് എൻ എൽ
0
SHARES
352
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ദിവസം 2 ജിബി ഡാറ്റ എങ്കിലും ആവശ്യമാണ്. അതുകൊണ്ടുതന്നെ കുറഞ്ഞനിരക്കില്‍ കൂടുതല്‍ ഡാറ്റ ലഭിക്കുന്ന പ്ലാനുകളാണ് പലരും ആഗ്രഹിക്കുന്നതും. പുതുവര്‍ഷത്തില്‍ അത്തരത്തില്‍ 3 പ്ലാനുകളാണ് BSNL അവതരിപ്പിക്കുന്നത്. മറ്റ് കമ്പനികള്‍ ഉയര്‍ന്ന നിരക്കില്‍ നല്‍കുന്ന പ്ലാനുകള്‍ക്കിടയില്‍ BSNL പ്ലാനുകള്‍ ആശ്വാസമാകുന്നത് ഇത്തരം ഓഫറുകളിലൂടെയാണ്. സാധാരണ ഉപഭോക്താക്കള്‍ ഡാറ്റ ലഭിക്കാനും കോളുകള്‍ക്കുമാണ് എപ്പോഴും മുന്‍ഗണന നല്‍കുന്നത്. അത്തരത്തില്‍ കൂടുതല്‍ ഡാറ്റ ലഭിക്കുന്ന 3 പ്ലാനുകളാണ് ഇവ. മുന്‍പ് 2 ജിബി ഡാറ്റ ലഭിച്ചിരുന്ന ഈ പ്ലാനുകള്‍കള്‍ക്കെല്ലാം ഇപ്പോള്‍ ഡാറ്റ കൂടുതല്‍ ലഭിക്കും. 347 രൂപ, 485 രൂപ,2399 രൂപ തുടങ്ങിയ പ്ലാനുകളാണ് പ്രതിദിന ഡാറ്റ കൂടുതല്‍ നല്‍കുന്നത്.347 രൂപയുടെ പ്ലാന്‍ ഇങ്ങനെBSNL ന്റെ ഏറ്റവും ജനപ്രിയ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകളില്‍ ഒന്നാണിത്. അണ്‍ലിമിറ്റഡ് കോളിങ്, ദിവസം 2.5ജി ഡാറ്റ, ദിവസംതോറും 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് 347 രൂപയുടെ പ്ലാനില്‍ ലഭ്യമാവുക. 50 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാന്‍ നല്‍കുന്നത്. നിലവിലെ ഓഫര്‍ പ്രകാരം ആകെ 25ജിബി ഡാറ്റ ഈ പ്ലാന്‍ ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ട്.485രൂപയുടെ പ്ലാന്‍ ഇങ്ങനെഅധിക ഡാറ്റ സൗജന്യമായി കിട്ടുന്നമറ്റൊരു ജനപ്രിയ പ്ലാനാണ് ഇത്. 72 ദിവസമാണ് 485 രൂപയുടെ ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി. ദിവസം 2.5ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ ആനുകൂല്യങ്ങള്‍. ഇപ്പോള്‍ ഈ പ്ലാനില്‍ 36ജിബി ഡാറ്റ അധികമായി ലഭിക്കും.2399 രൂപയുടെ പ്ലാന്‍വാര്‍ഷിക പ്രീപെയ്ഡ് പ്ലാനാണ് ഇത്. 365 ദിവസ വാലിഡിറ്റിയില്‍ പ്രതിദിനം 2.5ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. ആകെ 182.5ജിബി ഡാറ്റ ഈ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് അധികമായി ലഭ്യമാകും. എക്‌സ്ട്രാ ഡാറ്റ കിട്ടുന്ന ഈ മൂന്ന് പ്ലാനുകളില്‍ ഏറ്റവും ലാഭകരം 2399 രൂപയുടെ പ്ലാന്‍ തിരഞ്ഞെടുക്കുന്നതാണ്. കാരണം വിലയില്‍ മാറ്റമില്ലാതെ തന്നെ വര്‍ഷം മുഴുവന്‍ കൂടുതല്‍ ഡാറ്റ ഉപയോഗിക്കാന്‍ ഇത് സഹായകമാകും. അതായത് അധികം പണം മുടക്കാതെതന്നെ 2 ജിബിക്ക് പകരം 2.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാന്‍ ലഭിക്കുന്നു. 2026 ജനുവരി 31 വരെയാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്.

Related Posts

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ
Kerala

ഓടിടി പാസ് വിപുലീകരിച്ച് ജിയോ: ഒരുവർഷംവരെ വാലിഡിറ്റി, ഒറ്റ പായ്ക്കിൽ 15 പ്ലാറ്റ്‌ഫോമുകൾ

August 10, 2026
105
‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്
Kerala

‘മ്യൂള്‍ അകൗണ്ടുകളില്‍ ജാഗ്രത വേണം’; നിര്‍ദേശവുമായി പൊലീസ്

August 10, 2026
105
പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി
Kerala

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

August 6, 2026
177
കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”
National

കെണിയായി വാട്സാപ്പിലെത്തുന്ന രഹസ്യഫയലുകൾ ! സൂക്ഷിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് കാലിയാകും!”

August 5, 2026
211
വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ
National

വാട്സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചർ വിവാദം: കേന്ദ്ര സർക്കാരിന് മറുപടി നൽകി മെറ്റ

July 10, 2026
71
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു
Technology

വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചര്‍; ഹോം സ്‌ക്രീനിലേക്ക് ഒരു പുതിയ ഷോര്‍ട്ട്കട്ട് വരുന്നു

June 18, 2026
140
Next Post
ചാലിശ്ശേരിയില്‍ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ്മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ചാലിശ്ശേരിയില്‍ നടക്കുന്ന കുടുംബശ്രീ ദേശീയ സരസ്മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Recent News

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

പിണറായിക്കും റിയാസിനുമെതിരെ ഉടൻ കേസെടുക്കണം; മാസപ്പടി കേസിൽ നിർണായക നീക്കവുമായി ഇഡി

September 8, 2026
0
ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

ആകെ സമ്മാനം 125 കോടി, ഇതുവരെ 230 കോടിയുടെ ടിക്കറ്റ് വിറ്റു; തിരുവോണം ബമ്പറിൽ കോളടിച്ച്‌ സർക്കാർ

September 8, 2026
0
തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

തൃശൂർ ദേശീയപാതയിലെ സ്ഥാപനത്തിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടമെന്ന് കണക്ക്

September 8, 2026
0
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; ഇന്ന് പവന് കൂടിയത് 880 രൂപ

September 8, 2026
40
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025