• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തൃശ്ശൂർ ജില്ലയെ ഇനി ശിഖ നയിക്കും; കളക്ടറായി ചുമതലയേറ്റു

cntv team by cntv team
March 3, 2026
in Kerala
A A
തൃശ്ശൂർ ജില്ലയെ ഇനി ശിഖ നയിക്കും; കളക്ടറായി ചുമതലയേറ്റു
0
SHARES
257
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശ്ശൂർ : ജില്ലയുടെ ഭരണസാരഥ്യം ഇനി ശിഖാ സുരേന്ദ്രന്റെ കരങ്ങളിൽ. കാസർകോട്ടേക്ക് സ്ഥലംമാറിയ അർജുൻ പാണ്ഡ്യനിൽനിന്ന് തിങ്കളാഴ്ച രാവിലെയാണ് ശിഖ ചുമതലയേറ്റത്. ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും തിങ്ങിനിറഞ്ഞ ചേംബറിലായിരുന്നു ചടങ്ങ്.രാവിലെ ഒൻപതരയോടെതന്നെ പുതിയ കളക്ടറെ വരവേൽക്കാനായി അർജുൻ പാണ്ഡ്യൻ ചേംബറിലെത്തി. പതിനഞ്ചു മിനിറ്റനകമാണ് ശിഖാ സുരേന്ദ്രനും കുടുംബവും പ്രവേശിച്ചത്. പരസ്പരം കൈകൊടുത്തും ആശംസകളറിയിച്ചുമായിരുന്നു ഇരു കളക്ടർമാരുടെയും ഉപചാരം. തുടർന്ന് ചുമതലയൊഴിയുന്ന രേഖകളിൽ അർജുൻ പാണ്ഡ്യൻ ഒപ്പിട്ടു.തുടർന്ന് കസേര ശിഖയ്ക്ക് കൈമാറി. മേശയിൽ തൊട്ടുവന്ദിച്ച് ഇരുന്നതിനുശേഷം തൃശ്ശൂരിന്റെ ഭരണച്ചുമതലയേൽക്കുന്ന രേഖകളിൽ ഒപ്പിട്ടു. അർജുൻ പാണ്ഡ്യനും കൃഷ്ണതേജയ്ക്കുംമുൻപ് കളക്ടറായിരുന്ന ഹരിത വി. കുമാറിനുശേഷം കളക്ടറായി വീണ്ടും ഒരു വനിത. ചടങ്ങിന് സാക്ഷിയായി പ്രിയപ്പെട്ട അച്ഛനോടു ചേർന്നുനിൽക്കുന്ന ചിത്രവും പുതിയ കളക്ടർ മേശപ്പുറത്തുവെച്ചു. മകൾ ആദ്യമായി കളക്ടറാകുന്ന ചടങ്ങിന്റെ മുൻനിരക്കാഴ്ചക്കാരിയായി അമ്മ സിലോ സുരേന്ദ്രനുണ്ടായിരുന്നു.തൃശ്ശൂരിലെ ജില്ലാ വികസന കമ്മിഷണറായി സേവനമനുഷ്ഠിച്ചിരുന്ന അനുഭവം പുതിയ ചുമതലയിൽ ഏറെ പ്രയോജനംചെയ്യുമെന്ന് കരുതുന്നതായി ശിഖാ സുരേന്ദ്രൻ. കൃഷ്ണതേജ കളക്ടറായിരുന്ന കാലത്ത് തൃശ്ശൂർ പൂരം നടത്തിപ്പുമായി അടുത്ത ബന്ധം പുലർത്താനായി.ഇതാണോ കലങ്ങിയ പൂരമെന്ന ചോദ്യത്തിന് അല്ലായെന്നും അതിന് മുൻപായിരുന്നെന്നുമാണ് ചിരിച്ചുകൊണ്ടുള്ള മറുപടി. തിരഞ്ഞെടുപ്പും പൂരവുമാണ് ഏറ്റവും പ്രധാനപ്പെട്ട അടിയന്തര ചുമതലകൾ. മുൻഗാമികൾ നടത്തിയ മികച്ച പ്രവർത്തനം തുടരാനാകുമെന്നാണ് തികഞ്ഞ പ്രതീക്ഷയെന്നും പുതിയ കളക്ടർ പറഞ്ഞു. ചുമതലയേൽപ്പിച്ചശേഷം മാധ്യമങ്ങളോടു പ്രതികരിച്ച അർജുൻ പാണ്ഡ്യൻ എല്ലാത്തിനുംമേലെ തൃശ്ശൂരിന്റെ സ്നേഹം നിറഞ്ഞ മനസ്സുമായാണ് പോകുന്നതെന്ന് പറഞ്ഞു. പൊടുന്നനെയുള്ള മാറ്റത്തിനു കാരണം ചോദിച്ചപ്പോൾ മാറ്റം അപ്രതീക്ഷിതമായിരുന്നെന്നും എന്നാൽ, സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത് പുതിയ കാര്യമല്ലെന്നുമായിരുന്നു മറുപടി.ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും മാധ്യമങ്ങളുടെയുമെല്ലാം സഹകരണത്തോടെ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. നല്ല കാര്യങ്ങൾ ചെയ്യാൻ പുതിയ കളക്ടർക്കും കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. അർജുൻ പാണ്ഡ്യനെ കളക്ടറേറ്റിന്റെ പ്രധാന കവാടത്തിലേക്കാനയിക്കാൻ ഒട്ടേറെ ജീവനക്കാരെത്തി. ചൊവ്വാഴ്ച കാസർകോട്ട് ചുമതലയേൽക്കും.

Related Posts

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
110
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
164
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
214
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
167
Next Post
‘പൊങ്കാല ജീവതത്തിന്റെ ഭാഗമായി കഴിഞ്ഞു, ഇത്തവണയും ആഗ്രഹങ്ങളുണ്ട്’: ആറ്റുകാൽ പൊങ്കാലയിടാനെത്തി ചിപ്പി

‘പൊങ്കാല ജീവതത്തിന്റെ ഭാഗമായി കഴിഞ്ഞു, ഇത്തവണയും ആഗ്രഹങ്ങളുണ്ട്’: ആറ്റുകാൽ പൊങ്കാലയിടാനെത്തി ചിപ്പി

Recent News

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
1
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
11
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
15
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025