ചത്തീസ്ഗഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. പാസഞ്ചർ ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മരണ സംഖ്യ ഉയർന്നേക്കാം എന്നാണ് വിവരം. ചത്തീസ്ഗഡിലെ ബിലാസുപൂരിലാണ് അപകടം ഉണ്ടായത്. ട്രെയിൻ അപകടത്തെ തുടർന്ന് മേഖലയിൽ ഗതാഗതം തടസ്സപ്പെട്ടു.











