സംസ്ഥാനത്ത് 28,300 മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവ്വഹിച്ചു. നെടുമങ്ങാട് താലൂക്കിലെ വാമനപുരം സ്വദേശിനി ഷീബ കെ.ആർ ആദ്യ കാർഡ് മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.നവംബർ 17 വരെ കാർഡ് തരംമാറ്റുന്നതിന് ഓൺലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇപ്പോഴുള്ള അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്നും അർഹരായവർക്ക് ആനുകൂല്യം നമ്മൾ കാരണം നിഷേധിക്കപ്പെടരുതെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും ഗുണഭോക്താക്കളും പങ്കെടുത്തു.










