തിരുവനന്തപുരം: പാല്‍വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. തിരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് ഇപ്പോള്‍ പാല്‍വില കൂട്ടാന്‍ പറ്റില്ല. മില്‍മ ഇത് സംബന്ധിച്ച് നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍വെച്ചാല്‍ പരിഗണിക്കുമെന്നും ക്ഷീര വികസന വകുപ്പ് മന്ത്രി അറിയിച്ചു.പാല്‍വില കുറച്ച് വര്‍ധിപ്പിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല. എന്നാല്‍ കൂടുതല്‍ പാടില്ല. ക്ഷീര കര്‍ഷകര്‍ക്കുവേണ്ടിയാണ് പാല്‍ വില വര്‍ധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.അതേസമയം എത്രരൂപയാണ് വര്‍ധിപ്പിക്കുക എന്നത് മന്ത്രി വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാരിന്റെ അനുമതിയോടെയാണ് മില്‍മ പാല്‍ വില വര്‍ധിപ്പിക്കുക. പാലിന് വില കൂട്ടിയാല്‍ മില്‍മയുടെ എല്ലാ പാല്‍ ഉല്‍പന്നങ്ങള്‍ക്കും ആനുപാതികമായി വില വര്‍ധിക്കും. സ്വകാര്യ ഉല്‍പാദകരും വില കൂട്ടും.








