പൊന്നാനി:ആഡംബര കാറിൽ എത്തി ഇലക്ട്രിക് കേബിൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ.പൊന്നാനി മുല്ല റോഡിലുള്ള ചുണ്ടന്റെ വീട്ടിൽ മുഹമ്മദ് ഫാരിസ് (20)ആണ് പൊന്നാനി പോലീസിന്റെ പിടിയിലായത്.പൊന്നാനി ചുവന്ന റോഡിൽ ഉള്ള ഹസൻ കോയയുടെ ഉടമസ്ഥയിലുള്ള മിനാർ എന്ന വാടക സ്റ്റോറിൽ നിന്നാണ് ഒരു ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് വയറുകൾ മോഷണം പോയത് .സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ച് പൊന്നാനി പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാറിനെയും പ്രതിയെയും കണ്ടെത്തിയത്.പ്രതിയെ മോഷണ സ്‌ഥലത്ത് എത്തിച്ച് തെളിവെടുത്തു.കൂടുതൽ മോഷണങ്ങൾ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്ഫാരിസിന്റെ പേരിൽ പൊന്നാനി പോലീസ് സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്.പൊന്നാനി ഇൻസ്പെക്ടർ എസ്. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെപിടികൂടിയത്. പൊന്നാനി സബ് ഇൻസ്പെക്ടർ.ആൻ്റോ ഫ്രാൻസിസ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ജെറോം, പ്രശാന്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീരാജ്, ജിതിൻ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊന്നാനി സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.










