• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

‘ആദ്യ ടെസ്റ്റിന് ഇനിയും സമയമുണ്ട്, രോഹിത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അവിടെ എത്തും’; തുറന്നുപറഞ്ഞ് ഗാംഗുലി

ckmnews by ckmnews
November 17, 2024
in Sports
A A
‘ആദ്യ ടെസ്റ്റിന് ഇനിയും സമയമുണ്ട്, രോഹിത്തിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അവിടെ എത്തും’; തുറന്നുപറഞ്ഞ് ഗാംഗുലി
0
SHARES
69
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: പെർത്തിൽ ഓസ്ട്രേലിയക്കെതിരേ നടക്കുന്ന ആദ്യ ടെസ്റ്റിൽ രോഹിത് ശർമ കളിക്കണമെന്ന നിലപാടുമായി മുൻ ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി. ബോർഡർ-ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് ഈമാസം 22-ന് പെർത്തിലാണ്. വെള്ളിയാഴ്ച രോഹിത്തിന് ആൺകുഞ്ഞ് പിറന്നിരുന്നു. ഭാര്യ റിതികയുടെ പ്രസവവുമായി ബന്ധപ്പെട്ട് രോഹിത് ഒന്നാം ടെസ്റ്റിനുണ്ടാവില്ലെന്ന് ബി.സി.സി.ഐ.യെ അറിയിച്ചിരുന്നു. രോഹിത്തില്ലാതെയാണ് മറ്റു ടീമംഗങ്ങൾ ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടത്. എന്നാൽ രോഹിത്തിന്റെ നേതൃത്വം ടീമിന് ആവശ്യമുണ്ടെന്നാണ് ഗാംഗുലിയുടെ പക്ഷം. ടെസ്റ്റിന് ഇനിയും ദിവസങ്ങളുണ്ടെന്നതിനാൽ, രോഹിത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ടീമിനൊപ്പം ചേരുമായിരുന്നെന്ന് ഗാംഗുലി പറഞ്ഞു. ‘രോഹിത്ത് ഉടൻ പോവുമെന്ന് പ്രതീക്ഷിക്കുന്നു. രോഹിത്തിന്റെ നേതൃത്വം ടീമിന് ആവശ്യമുണ്ട്. ഭാര്യ പ്രസവിച്ചതായി കേട്ടു. എന്നാലും കഴിയുന്നത്ര വേഗത്തിൽ ഓസ്ട്രേലിയയിലേക്ക് പുറപ്പെടാം. ഞാനായിരുന്നു രോഹിത്തിന്റെ സ്ഥാനത്തെങ്കിൽ, ആദ്യ ടെസ്റ്റ് കളിക്കുമായിരുന്നു. ഇതൊരു വലിയ പരമ്പരയാണ്. മത്സരത്തിന് ഇനിയും ഒരാഴ്ചയുണ്ട് താനും’-ഗാംഗുലി പറഞ്ഞു.അതേസമയം രോഹിത്ത് ടീമിനൊപ്പം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. രഞ്ജിയിൽ ബംഗാളിനുവേണ്ടി മികച്ച പ്രകടനം നടത്തിയ പേസർ മുഹമ്മദ് ഷമിയും കൂടെപ്പോകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ രണ്ടുപേരും പ്ലെയിങ് ഇലവനിൽ ഉണ്ടാവുമോ എന്നത് ഉറപ്പില്ല.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
15
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
‘രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപ് വാര്യരുടെ വരവിനെ എതിർത്തത്’; വെളിപ്പെടുത്തി കെ മുരളീധരൻ

'രണ്ട് കാര്യങ്ങൾ കൊണ്ടാണ് സന്ദീപ് വാര്യരുടെ വരവിനെ എതിർത്തത്'; വെളിപ്പെടുത്തി കെ മുരളീധരൻ

Recent News

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

പേരൻ്റ്സ് ടീച്ചേഴ്‌സ് അസോസിയേഷൻഅൺ-എയ്ഡഡ് വിഭാഗം മാതൃക അധ്യാപികയായി സികെ.ധന്യ ടീച്ചര്‍

September 20, 2026
161
കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാരിന് ഇന്നുമുതൽ ഹെലികോപ്റ്റർ സേവനം ഉണ്ടാകില്ല

September 20, 2026
46
മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

മെസി വിവാദം: ഒടുവിൽ കളി മാറ്റി സ്പോൺസർ, എല്ലാം തീരുമാനിച്ചത് മുൻ സർക്കാർ:മൊഴി നൽകി ആന്റോ അഗസ്റ്റിൻ

September 20, 2026
67
900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

September 20, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025