എടപ്പാള്‍:കേരളപ്പിറവി ദിനത്തിൽ പ്രായമായ അമ്മമാരെ ആദരിക്കുകയും അവർക്ക് ആശ്വാസവും ബോധവൽക്കരണവും നൽകി പിൻനിലാവ് അയൽക്കൂട്ടം മാതൃകയായി. അയൽക്കൂട്ടം പ്രസിഡണ്ടായ കമറുന്നീസ കബീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ. ലക്ഷ്മി യോഗം ഉത്ഘാടനം ചെയ്തു. കുടുംബശ്രീ സി. ഡി. എസ്. ആയ കാർത്യായനി മുഖ്യാഥിതിയായി. കുടുംബശ്രീ അക്കൗണ്ടന്റായ ഷനോജ് അമ്മമാർക്ക് ബോധവൽക്കരണവും ആശ്വാസവും നൽകി. വട്ടംകുളം പഞ്ചായത്ത് പതിനാറാം വാർഡ് എ. ഡി. എസ്. ആയ സുബിത, കുടുംബശ്രീ ബ്ലോക്ക് കോഡിനേറ്റർ നവിത എന്നവർ ആശംസയും അറിയിച്ചു. അയൽക്കൂട്ടം അംഗങ്ങളായ ദിവ്യ, സുജിത, ഷഹീറ, സ്മിത, മനീഷ, ഷാജിത, ജസീന എന്നിവർ പ്രസംഗിച്ചു. സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് സ്ത്രീകളുടെയും കുട്ടികളുടെയും അമ്മമാരുടെയും ക്ഷേമത്തിനായി ഐക്യത്തോടെ പ്രവർത്തിക്കാനും യോഗം ഐകകണ്ടേന തീരുമാനിച്ചു. കുടുംബശ്രീ അംഗങ്ങളായ പ്രിയ സ്വാഗതവും ജ്യോതി നന്ദിയും പറഞ്ഞു.







