എടപ്പാൾ: എ.കെ.ടി.എ എടപ്പാൾ യൂണിറ്റ് കൺവെൻഷൻ എടപ്പാൾ മൻശഹുൽ ഇസ്ലാം മദ്രസ്സയിൽ നടന്നു. ജില്ലാ പ്രസിഡന്റ് എ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എടപ്പാൾ യൂണിറ്റ് പ്രസിഡന്റ് സി.പ്രീത് അധ്യക്ഷനായി.യൂണിറ്റ് സെക്രട്ടറി സി.വി ബിന്ദു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.സി.വി ചന്ദ്രിക, എം.വി നാസർ, കെ.കെ കമ്മുണ്ണി സംസാരിച്ചു. യൂണിറ്റ് കമ്മറ്റി അംഗം കെ പത്മനാഭൻ സ്വാഗതവും കെ. രജനി നന്ദിയും പറഞ്ഞു. ഭാരവാഹികൾ:സി.പ്രീത് (പ്രസിഡന്റ്),സി.വി ബിന്ദു (സെക്രട്ടറി)റംല അക്‌ബർ (ട്രഷറർ)











