വെളിയകോട് :കൗമാര കലകളുടെ ഉൽസവത്തിന് വെളിയങ്കോട് ഗവ ഹയർസെക്കൻ്ററി സ്‌കൂളിൽ തിങ്കളാഴ്ച്ച തിരിതെളിയുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നവംബർ 3 മുതൽ 7 വരെ ദിവസങ്ങളിലായിനടക്കുന്ന പൊന്നാനി ഉപജില്ലാ സ്‌കൂൾ കലോൽസവത്തിനാണ്തിങ്കളാഴ്ച്ച മുതൽ ആരംഭം കുറിക്കുന്നത്.പൊന്നാനി ഉപജില്ലയിലെ 65 സ്‌കൂളുകളിൽ നിന്നായി 7000 ത്തോളം മൽസരാർഥികൾ 5 ദിവസങ്ങളായി നടക്കുന്ന മൽസരങ്ങളിൽ പങ്കാളികളാകും .എൽ.പി ,യുപി,ഹൈസ്‌കൂൾ ,ഹയർസെക്കൻ്ററി വിഭാഗങ്ങളിലായി 313 ഇനങ്ങളിൽ മൽസരാർഥികൾ മാറ്റുരക്കുന്നുണ്ട്.ആദ്യ ദിവസമായ മൂന്നാം തിയ്യതി ഭിന്ന ശേഷി വിദ്യാർഥികൾക്കായി പ്രത്യേക മൽസരങ്ങൾ പൊന്നാനി യു. ആർ.സി യുടെ നേതൃത്വത്തിൽ അരങ്ങേറും.മേളയിലെത്തുന്ന വിദ്യാർഥികളെയും മൽസരാർഥികളെയും വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.മൽസരങ്ങൾ അഞ്ച് പ്രധാന വേദികളിലും 5 ഇൻഡോർ വേദികളിലുമായിട്ടാണ് അരങ്ങേറുക .മൽസര വേദികൾക്ക് സ്വാതന്ത്ര്യസമര സേനാനികളുടെയും ദേശീയനേതാക്കളുടെയും പേരുകളാണ് നൽകിയിട്ടുള്ളത്.ഇത്തവണ ഗോത്രകലകളുൾപ്പടെയുള്ള പുതിയ മൽസര ഇനങ്ങൾക്ക് കൂടതൽ വിദ്യാർഥികൾ രംഗത്തുള്ളതായും പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.മൽസരാർഥികളെ കാത്ത് ആയിരത്തോളം ട്രോഫികളും സർട്ടിഫിക്കറ്റുകളും തയ്യാറായിക്കഴിഞ്ഞു .ദിവസേന 2000 പേർക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നൽകും.അച്ചടക്കം ,പബ്ലിസിറ്റി,രജിസ്ട്രേഷൻ,വെൽഫയർ എന്നീ കമ്മിറ്റികളും സജീവമാണ് .മുന്നാം തിയ്യതി 2.30 ന് വിദ്യാർഥികളുടെ ഘോഷയാത്രയോടെ ഉദ്ഘാടനച്ചടങ്ങുകൾ ആരംഭിക്കും.മേളയുടെ ഊ്ഘാടനം പൊന്നാനി എം.പി അബദുസമദ് സമദാനി എം.പി നിർവ്വഹിക്കും.പൊന്നാനി എം.എൽ എ മുഖ്യാതിഥിയായി പങ്കെടുക്കും.സ്വാഗത സംഘം ചെയർമാൻ ഷംസു കല്ലാട്ടയിൽ അധ്യക്ഷത വഹിക്കും
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഷംസു കല്ലാട്ടയിൽ,എഇ. ഒ പി ബിന്ദു,കൺവീനർ രാധിക ,പി.ടി.എ പ്രസിഡൻ്റ് ഗിരിവാസൻ,ഷാജികാളിയത്തേൽ ,റഫീഖ് മാസ്റ്റർ,അനന്തകൃഷ്‌ണൻ,ടി. കെ അബദുൽവഹാബ് ,ശരീഫ്മാസ്റ്റർ,കെ.എ ത്വയ്യിബ് ,നിഷിൽ എന്നിവർ സംബന്ധിച്ചു.







