എരമംഗലം:മാറഞ്ചേരി സിഎച്ച്സി യിൽ രാത്രി പത്തുമണി വരെ ചികിത്സ അനുവദിക്കണം എന്നാവശ്യപ്പെട്ടു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ യുഡിഫ് മെമ്പർമാർ സിഎച്ച്സി ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രതിഷേധ പ്രതീകാത്മക മായി കറുത്ത വസ്ത്രമണിഞ്ഞാണ് യുഡിഫ് പെരുമ്പടപ്പു ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി നൂറുദ്ധീൻ,റംഷാദ്,ശിഹാബ്, ജമീല, റീസ പ്രകാശ് എന്നിവർ സമരം നടത്തിയത്.പെരുമ്പടപ്പ് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മെഡിക്കൽ ഓഫീസറുമായി യുഡിഫ് നേതാക്കൾ നടത്തിയ ചർച്ചയിൽ ഉദ്യോഗസ്ഥരുടെ വീഴ്ച്ചയല്ലെന്നും സർക്കാരിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും വീഴ്ചയാണെന്നും ബോധ്യപ്പെട്ടതിനെ തുടർന്ന് യുഡിഫ് നേതൃത്വവുമായി ചർച്ച ചെയ്ത് ശക്തമായ സമരവുമായി മുന്നോട്ട് വരാൻ തീരുമാനിച്ചു.മാറഞ്ചേരി സിഎച്ച്സി യിൽ ഫിസിയോ തെറാപ്പി യൂണിറ്റ് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും ഇതിനാവശ്യമായ കെട്ടിടമില്ലാതെ ഇലക്ട്രിക് റൂമിലാണ് ഇത് നടക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും രാത്രികാല ചികിത്സ ആരംഭിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ അറിയിച്ചു.യുഡിഫ് നേതാകളായ ഷമീർ ഇടിയാട്ടയിൽ,ശ്രീജിത്ത്, നൗഷാദ് കടവ്, കാദർ ഏനു,ഇബ്രാഹിം,ടി മാധവൻ,വിനു എരമംഗലം, പ്രദീപ് ഉപാസന എന്നിവർ ചർച്ചയിൽ പങ്കെടുത്തു







