എരമംഗലം കല്ലൂർപ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് ഭക്തി സാന്ദ്രമായി നടന്നു. ദേശത്തിന്റെ ഗുരുസ്വാമി മോഹൻദാസ് ഗുരുസ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിൽ വൃശ്ചികം രണ്ട് നവംബർ 18 ന് അയ്യപ്പൻ വിളക്ക് കുറിക്കപ്പെട്ടു.മരത്തംകോട് ജയദേവനും സംഘവുമാണ് വിളക്ക് പാർട്ടി. സമ്പൂർണ്ണ അന്നദാനവും നാരായണിയ പാരായണവും ഭജനയും വിളക്കിന്റെ ഭാഗമായി നടക്കുമെന്ന് ക്ഷേത്രം സംരക്ഷണ സമിതിയും തത്ത്വമസി കല്ലൂർപ്പുള്ളി അയ്യപ്പൻ വിളക്ക്കമ്മറ്റിയും അറിയിച്ചു. ബാലകൃഷ്ണൻ ചക്കരാത്ത് , പുരുഷോത്തമൻ കാണക്കോട്ട് , ഹരിദാസൻ ചെറാത്ത് , കുഞ്ഞൻ പുതിയാട്ട്, ഷനോജ് മുള്ളത്ത് , പ്രദീപ് കോനശ്ശേരി, രാഹുൽ , വിനു പ്രാരത്ത് , ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു. ഭക്തരുടെ സാന്നിധ്യത്തിൽ ക്ഷേത്രാങ്കണത്തിൽ വെച്ചാണ് കുറിക്കൽ ചടങ്ങ് നടന്നത്.










