• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മണിപ്പൂർ സംഘർഷം: കണാതായ ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തി

ckmnews by ckmnews
November 16, 2024
in UPDATES
A A
മണിപ്പൂർ സംഘർഷം: കണാതായ ആറ് പേരെയും മരിച്ച നിലയിൽ കണ്ടെത്തി
0
SHARES
175
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മണിപ്പൂർ സംഘർഷത്തിന് പിന്നാലെ കാണാതായ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും മരിച്ച നിലയിൽ കണ്ടെത്തി. എട്ട് മാസം പ്രായമുള്ള ഒരു കുട്ടിയും ഇക്കൂട്ടത്തിലുണ്ട്. കാണാതായതിന് അഞ്ച് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേ​ഹം അഴുകി തുടങ്ങിയ നിലയിലാണ്. കുടുംബത്തെ തട്ടിക്കൊണ്ടുപോയ പ്രദേശത്ത് നിന്നും 15 കിലോമീറ്റർ അകലെ ജിരി പുഴയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. ജിരിബാം ജില്ലയിലെ സംഘർഷത്തിനിടെ കാണാതായ ആറ് പേരിൽ ഒരു സ്ത്രീയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. മണിപ്പൂർ-അസം അതിർത്തിയിൽ രണ്ട് കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മറ്റ് മൂന്ന് പേരുടേയും മൃതദേഹം ലഭിച്ചത്. തുടർ നടപടികൾക്കായി മൃതദേഹം സിൽചാർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജിരിബാമില്‍ നിന്ന് കാണാതായവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജിരി യുണൈറ്റഡ് കമ്മിറ്റി (ജെയുസി) ജില്ലയിൽ 48 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വാർത്ത പുറത്ത് വന്നതോടെ ഇംഫാൽ താഴ്‌വരയിൽ വീണ്ടും പ്രക്ഷോഭം ആരംഭിച്ചു. സംഘർഷാവസ്ഥയെതുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച പകൽ മൂന്നോടെ ജിരിബാം ജില്ലയിലെ ബോറോബക്കറ ഡിവിഷനിലെ ജാക്കുറദോറിലെ സിആർപിഎഫ് പോസ്റ്റിലേക്കും പൊലീസ് സ്റ്റേഷനിലേക്കും 45 മിനിറ്റ് ആക്രമണമുണ്ടായെന്ന് സിആർപിഎഫ് അറിയിച്ചു. ജിബിരാമിൽ നിന്ന് 13 പേരെയാണ് സംഘർഷത്തിന് ശേഷം കാണാതായത്. ഇതിൽ രണ്ട് പേരെ മരിച്ച നിലയിൽ പിന്നീട് കണ്ടെത്തി. അഞ്ച് പേരെ ജീവനോടെ കണ്ടെത്തിയിരുന്നു. എകെ 47 അടക്കം വൻ ആയുധശേഖരം പിടിച്ചെടുത്തെന്നും സിആർപിഎഫ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലുണ്ട്. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Related Posts

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു
UPDATES

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി
UPDATES

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ
UPDATES

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു
UPDATES

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ
UPDATES

പോലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ച് ഭീഷണിയും അസഭ്യവർഷവും, മാസങ്ങളായി ചങ്ങരംകുളം പോലീസിന് തലവേദനയായ പ്രതി മൈസൂരിൽ നിന്ന് പിടിയിൽ

September 27, 2026
2
ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ
UPDATES

ബസിനോടുള്ള പ്രണയം കണ്ടക്ടർ സീറ്റിലെത്തിച്ചു’താരമായി 19-കാരി അഗ്നിദ

September 27, 2026
0
Next Post
മണിപ്പൂർ കത്തുന്നു, സംഘര്‍ഷം രൂക്ഷം;മുഖ്യമന്ത്രിയുടെ വീടിനും ആരാധനാലയങ്ങൾക്കും നേരെയും ആക്രമണം

മണിപ്പൂർ കത്തുന്നു, സംഘര്‍ഷം രൂക്ഷം;മുഖ്യമന്ത്രിയുടെ വീടിനും ആരാധനാലയങ്ങൾക്കും നേരെയും ആക്രമണം

Recent News

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

പുഞ്ചകൃഷിക്ക് തുടക്കം’ചേറായം കോൾ പടവിൽ പമ്പിംഗ് ആരംഭിച്ചു

September 27, 2026
2
തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

തലശ്ശേരിയിൽ വ്യാപാരിയായിരുന്ന എരമംഗലം സ്വദേശി ഇടിയാട്ടയിൽ സിദ്ദിഖ് നിര്യാതനായി

September 27, 2026
2
കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

കെ പി എസ് എ ചെസ് ടൂർണമെന്റ് ‘പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

September 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ 2026-ലെ കോളേജ് മാഗസിൻ‘സാക്ഷ്യം 2026’ പ്രകാശനം ചെയ്തു

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025