പൊന്നാനി: അഞ്ച് മാസം മുൻപ് തുറന്ന് കൊടുത്ത കുണ്ട് കടവ് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത് അവസാനിപ്പിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ആവശ്യപ്പെട്ടു.മാസങ്ങളായി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ പണി പൂർത്തിയാക്കത്തത് കാരണം
യാത്രക്കാരുടെ നടുവൊടിയുകയും, ടു വീലറുകൾ, ഓട്ടോറിച്ച തുടങ്ങിയ വാഹനങ്ങൾ വലിയ തോതിൽ തകർച്ച നേരിടുകയും ജനങ്ങൾ ദുരിതത്തിലാകുകയും ചെയ്യുന്നതിന് അപ്രോച്ച് റോഡ് ഉടനെ ടാർ ചെയ്യണമെന്ന് ടി.കെ. അഷറഫ് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.പൊതുമരാമത്ത് വകുപ്പും,കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്
എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം.
നബാർഡിന്റെ സഹായത്തോടെ 30 കോടിയോളം രൂപ ചിലവഴിച്ച്
നിർമ്മിക്കുന്ന പാലത്തിന്റെ 200 മീറ്ററോളം അപ്രോച്ച് റോഡാണ് മാസങ്ങളായി ടാർ ചെയ്യാതെ കിടക്കുന്നത്.







