കുറച്ച് ദിവസത്തെ തുടര്‍ച്ചയായ ഇറക്കത്തിന് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിച്ചുകയറ്റം. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഒരു ഗ്രാമിന് 35 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 92000 രൂപയായി. ഗ്രാമിന് 11500 രൂപയാണ് ഇന്നത്തെ വില്‍പ്പന വില.
സ്വര്‍ണവില ഇന്നലെ പവന് 600 രൂപ കുറഞ്ഞ് 91720 രൂപയിലെത്തിയിരുന്നു. ബുധനാഴ്ച രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രാവിലെ ഒരു പവന്റെ വില 93,280 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം ഒരു പവന്‍ സ്വര്‍ണത്തിന് 92,320 രൂപയായി കുറഞ്ഞു.രാജ്യാന്തരതലത്തില്‍ നിക്ഷേപകര്‍ വന്‍ ലാഭമെടുത്ത് വ്യാപകമായി സ്വര്‍ണം വിറ്റഴിച്ചതാണ് കേരളത്തിലും വില കുറയാന്‍ കാരണമായത്.സ്വര്‍ണവില കനത്ത ചാഞ്ചാട്ടം നേരിടാനാണ് സാധ്യതയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.










