ചങ്ങരംകുളം: കല്ലുര്‍മ്മ പാറക്കടവില്‍ കൃഷി സ്ഥലത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ ലോറിയും ഡ്രൈവറെയും മണിക്കൂറുകള്‍ക്കകം പിടികൂടി ചങ്ങരംകുളം പോലീസ്.വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് നീലയില്‍ കോള്‍പടവിലെ പുഞ്ചപ്പാടത്തേക്ക് ടാങ്കറില്‍ കൊണ്ട് വന്ന കക്കൂസ് മാലിന്യം തള്ളിയത്. ഏതാനും ദിവസം മുംമ്പും പ്രദേശത്ത് ഇത്തരത്തില്‍ മാലിന്യം തള്ളിയിരുന്നു.പുഞ്ച കൃഷി ക്ക് ഒരുങ്ങിയ കര്‍ഷകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു.പ്രദേശത്തെ സിസി ടിവികള്‍ പരിശോധിച്ചാണ് മണിക്കൂറുകള്‍ക്കകം മാലിന്യം തള്ളിയ വാഹനം പിടികൂടിയത്.വാഹനം ഓടിച്ച ഡ്രൈവറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.കര്‍ഷകരുടെ പരാതിയില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചങ്ങരംകുളം സിഐ ഷൈന്‍ പറഞ്ഞു







