ചങ്ങരംകുളം:കല്ലുര്‍മ്മ പാറക്കടവില്‍ സാമൂഹ്യ വിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി.വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.മുമ്പും പ്രദേശത്ത് ഇത്തരത്തില്‍ കക്കൂസ് മാലിന്യം തള്ളിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.അസഹ്യമായ ദുര്‍ഗന്ധം മൂലം പ്രദേശത്ത് യാത്രക്കാരും ദുരിതത്തിലാണ്.കായലിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് മഴ തുടരുക കൂടി ചെയ്യുന്നതോടെ ഇവ കൂടുതല്‍ ഭാഗങ്ങളിലേക്ക് ഒഴുകി എത്തുകയാണെന്നും ഇത് കര്‍ഷകര്‍ അടക്കമുള്ളവര്‍ക്ക് ദുരിതമാകുകയാണെന്നും നാട്ടുകാര്‍ പറയുന്നു.രാത്രി കാലങ്ങളില്‍ ചില സാമൂഹ്യവിരുദ്ധര്‍ ചെയ്യുന്ന അക്രമം പ്രദേശത്തെ മുഴുവന്‍ മലിനമാക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.സിസിടിവി കള്‍ പരിശോധിച്ച് അക്രമം നടത്തിയവരെ ഉടനെ പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു











