പൊന്നാനി:എറണാംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റിൻ്റെ ആര്യാടൻ മുഹമ്മദ് പുരസ്കാരം മുൻ എം.പി : സി. ഹരിദാസിന് വി.എം. സുധീരൻ സമ്മാനിച്ചു.സർക്കാരിൻ്റെ പിന്തുണയും പ്രോൽസാഹനവുമുള്ളതിനാലാണ് കേരളത്തിൽ ലഹരി ഉപയോഗം വർദ്ധിച്ചു വരുന്നതെന്ന് സുധീരൻ കുറ്റപ്പെടുത്തി.പി.കെ. സജീവൻ അധ്യക്ഷത വഹിച്ചു.ടി.ആസിഫലി,പി.പ്രകാശ്, സലിം പുന്നലത്ത്, അനി പാലത്തിങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.







