എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഭരണ സമതിക്കെതിരെ
എൽ ഡി എഫ് ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതവും , അടിസ്ഥാന രഹിതവുമാണന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു.ലൈഫ് ഭവന പദ്ധതിയിലെ അർഹരായ 452 ഗുണഭോക്താക്കളിൽ 355 പേർ എഗ്രിമെൻ്റ് വെക്കുകയും 188 പേരുടെ വീട് നിർമ്മാണം പൂർത്തീകരിക്കുകയും 167 വീട് വിവിധ ഘട്ടങ്ങളിൽ നിർമ്മാണം നടത്തി വരുന്നുണ്ട്.വീട് ഉടനെ വേണ്ട എന്ന് പറഞ്ഞ 36 പേരുണ്ട്.ഭൂമി CRZ പരിധിയിലുള്ളവർ 32 പേരും , ഭൂമി നഞ്ചയായിട്ടുള്ളവർ 13 പേരും , രേഖകൾ അപാകതയുള്ളവർ 16 ഉൾപ്പെടെ 97 ഗുണഭോക്താക്കളുടെ രേഖകൾ ശെരിയാക്കി കരാർ വെക്കുന്ന മുറക്ക് ധനസഹായം അനുവദിക്കുന്നതാണ്.ഭൂരഹിത ഭവനരഹിത ലിസ്റ്റിൽ ഉൾപ്പെട്ട ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ട 25 പേർ ഭൂമി വാങ്ങി നല്കിയിട്ടുള്ളതമാണ്.ഈ രണ്ട് പദ്ധതിക്കായി ഗ്രാമ പഞ്ചായത്തിൻ്റെ വിഹിതം മാത്രമായി
72303002 ലക്ഷം രൂപ ( ഏഴു കോടി ഇരുപത്തിമൂന്ന് മുവ്വായിരിത്തി രണ്ട് ) ചെലവഴിച്ചിട്ടുണ്ട് .കൂടാതെ പി.എം.എ വൈ . ഭവന പദ്ധതി പ്രകാരം ഈ കാലയളവിനുള്ളിൽ 102 പേർ എഗ്രിമെൻ്റ് വെക്കുകയും , 17 , പേർ വീട് നിർമ്മാണം പൂർത്തീകരിച്ചിട്ടുളളതുമാണ്. 59 പേർ വിവിധ ഘട്ടങ്ങളായി വീട് നിർമ്മാണം നടന്ന് വരുന്നവരുമാണ്.ബാക്കി 26 പേര് ഫണ്ട് ലഭ്യമാക്കുന്ന മുറക്ക് ധന സഹായം നല്കുന്നതാണ്. ഈ പദ്ധതിക്കായി ഗ്രാമ പഞ്ചായത്ത് വിഹിതമായി 4550000 രൂപ വകയിരുത്ത യിട്ടുള്ളതും , 255000O രൂപ ചെലവഴിച്ചിട്ടുളളതുമാണ്. അതിദാരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട നാല് ദുരഹിതർക്ക് ഭൂമി വാങ്ങുന്നതിനായി 10 ലക്ഷം രൂപ ചിറ്റലപ്പിള്ളി ഫൗണ്ടേഷനിൽ നിന്നും അനുവദിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട് .ഇതിൻ്റെ റജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് വരുന്നു .
പി.എം.എ.വൈ ഗുണഭോക്താ ലിസ്റ്റിൽ നിന്നും 4 , 5 , വാർഡുകളിൾ നിന്ന് അർഹരായ 2 ഗുണഭോക്താക്കൾ ഒഴിവായിപ്പോയത് അന്വേഷണ ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് . ഈ അപാകത ശ്രദ്ധയിൽ പെട്ടതിനെ തുടന്ന് ഭരണ സമിതി ഒക്ടോബർ 3-ാം തിയ്യതി ചേർന്ന യോഗത്തിൽ അജണ്ട ഉൾപ്പെടുത്തി ചർച്ച ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ അർഹതപ്പെട്ട ഇവരെ ലിസ്റ്റിൽ നിലവിലുണ്ടായിരുന്ന സീനിയോറിറ്റി നില നിർത്തി ഇവർക്ക് വീട് നല്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി , ജില്ലാ കലക്ടർ , പ്രൊജക്ട് ഡയറക്ടർ , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് അപക്ഷ നല്കിയിട്ടുള്ളതുമാണ്.
ഗ്രാമ പഞ്ചായത്തിലെ പൊതു ശ്മശാനം എല്ലാ സൗകര്യങ്ങളോടു കൂടി നവീകരിച്ചതും ,
അടുത്ത് തന്നെ തുറന്ന് നല്കുന്നതുമാണ്.റോഡുകളുടെയും ,തെരുവ് വിളക്കിൻ്റെയും പ്രവൃത്തികൾ നടന്ന് വരുന്നു.മൃഗാശുപത്രി കെട്ടിട ഉദ്ഘാടനം ,ഫിസിയോ തെറാപ്പി സെൻ്റർ ,നരണിപ്പുഴയോരം ഹാപ്പിനസ് പാർക്ക് , ഒക്യുപ്പേഷൻ തൊപ്പി സെൻ്റർ , FHC യിൽ ഓപ്പൺ ജിം , ഫിഷറീസ് സ്കൂളിൽ മിനിസ്റ്റേഡിയം , പത്ത് മുറി ബീച്ച് ടൂറിസം ഒന്നാം ഘട്ടം എന്നീ പദ്ധതികൾ ടെണ്ടർ നടപടികൾ കഴിഞ്ഞതും ചില പദ്ധതികൾ പൂർത്തീകരിച്ചതുമാണ്.യുഡിഎഫ് ഭരണത്തിലുളള പഞ്ചായത്തായതിനാൽ ആവശ്യജീവനക്കാരെ സമയബന്തിതമായി നിയമിച്ച് നൽകാതെ
ഓഫീസ് പ്രവർത്തനം താളം തെറ്റിക്കുന്ന രാഷ്ട്രീയ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.നിലവിൽ ഒരു വർഷത്തിലധികമായി സെക്രട്ടറി തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്.കഴിഞ്ഞ സമയങ്ങളിൽ 8 ജീവനക്കാർ ഇല്ലാത്ത സാഹചര്യം ഉണ്ടായിരുന്നു .
ഗ്രാമ പഞ്ചായത്തിൻ്റെ വികസന ഫണ്ട് ഓരോ വർഷവും 95 ശതമാനത്തിൽ അധികം പദ്ധതി വിഹിതമായി ചെലവഴിച്ചിട്ടുള്ളതുമാണ്.ഗ്രാമ പഞ്ചായത്തിൽ നടത്തപ്പെടുന്ന പരിപാടികൾ സുതാര്യമായും ,നിർവ്വഹണ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുമാണ് നടത്തപ്പെടുന്നത്.വാർഷിക പദ്ധതി തുക വെട്ടിക്കുച്ചും , സ്പിൽ ഓവർ പ്രവ്യത്തികൾക്ക് തുക സർക്കാർ അനുവദിക്കാത്തതും ഗ്രാമ പഞ്ചായത്തുകളുടെ വികസന ക്ഷേമ പ്രവർത്തനങ്ങൾ പ്രയാസം
സൃഷ്ടിക്കുന്നതായും നേതാക്കൾ കുറ്റപ്പെടുത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടൽ ഷംസു , ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് ,കെ.പി.സി.സി. മെമ്പർ ഷാജി കാളിയത്തേൽ,മുസ്ലീംലീഗ് പഞ്ചായത്ത്
കെ.കെ.ബിരാൻക്കുട്ടി,വെളിയങ്കോട് മണ്ഡലം പ്രസിഡൻ്റ് സുരേഷ് പാട്ടത്തിൽ,മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി
അബു ഹാജി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു .







