ചങ്ങരംകുളം:മംഗലത്തേരി നാരായണൻ നമ്പൂതിരി അനുസ്മരണവും ഡോക്യുമെന്ററി ഷോർട്ട് ഫിലിം മൽസരത്തിൽ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശനവും പുരസ്ക്കാര വിതരണവും ഒക്ടോബർ 12ന് ചങ്ങരംകുളം കാണി സിനിമാ ഹാളിൽ നടക്കും. വൈകുന്നേരം 2.00 മണി മുതൽ ചിത്രങ്ങളുടെ പ്രദർശനം ആരംഭിക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ അനുസ്മരണ പ്രഭാഷണം നടത്തും.അഷ്‌റഫ് ഹംസ, മുഹമ്മദ് കുട്ടി,നിഖിൽ പ്രഭ,സജിത്ത് എം.എൻ,അജിത്ത് മാർസ് എന്നിവരും പങ്കെടുക്കും. നവമ്പർ 7,8,9 തിയ്യതികളിൽ ചങ്ങരംകുളം മാർസ് സിനിമാസിൽ വെച്ചു നടക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ സംഘാടക സമിതി രൂപീകരണവും അതൊടൊപ്പം നടക്കും











