ചങ്ങരംകുളം:പ്രമുഖ ഗാന്ധിയനും മുൻ എം പി യുമായ സിഹരിദാസിനെ പൊന്നാനിയിലെ വസതിയിൽ ചെന്ന് സന്ദർശിച്ച് പാവിട്ടപ്പുറം അസബാഹ് ഹയർസെക്കണ്ടറി സ്കൂൾ ഗൈഡ് സ് യൂണിറ്റംഗങൾ.പ്രിൻസിപ്പൽ പി.വിവില്ലിംഗ്ടൺ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.ജീവിതാനുഭവങ്ങളും ഗാന്ധിയുമായി ബന്ധപ്പെട്ട സംഭവങ്ങളും കുട്ടികൾക്ക് മുൻ എംപി കൂടിയായ അദ്ദേഹം വിശദീകരിച്ചു കൊടുത്തപ്പോൾ കുട്ടികൾക്ക് അത് നവ്യാനുഭവമായി.റെയ്ഞ്ചർ ലീഡർ സുവിത കെ പരിപാടിക്ക് നേതൃത്വം നൽകി.അധ്യാപകരായസുമിത ടി എസ്,അഹമ്മദ് പറയങ്ങാട്ടിൽ എന്നിവർ വിദ്യാർത്ഥികൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്തു.