• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, December 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

പോര്‍ച്ചുഗീസ് ഫോര്‍വേഡ് ടിയാഗോ ആല്‍വെസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

cntv team by cntv team
October 8, 2025
in Sports
A A
പോര്‍ച്ചുഗീസ് ഫോര്‍വേഡ് ടിയാഗോ ആല്‍വെസിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വരാനിരിക്കുന്ന സീസണിന് മുന്നോടിയായി പോര്‍ച്ചുഗീസ് മുന്നേറ്റനിര താരമായ ടിയാഗോ അലക്‌സാണ്ടര്‍ മെന്‍ഡസ് ആല്‍വെസുമായുള്ള കരാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ1 ലീഗില്‍ നിന്നാണ് 29 വയസ്സുകാരനായ ഈ കളിക്കാരന്‍ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.പോര്‍ച്ചുഗലിലെ കൊയിമ്പ്രയില്‍ ജനിച്ച ഈ 29 കാരനെ വ്യത്യസ്തനാക്കുന്നത് മുന്നേറ്റനിരയിലെ ഏത് പൊസിഷനിലും ഒരുപോലെ കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ്. പ്രധാനമായും ഇടതു വിങ്ങില്‍ അതിവേഗത്തില്‍ പന്തുമായി പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറാന്‍ കഴിവുള്ള ടിയാഗോ ആല്‍വെസ്, ഒരു സെന്റര്‍ ഫോര്‍വേഡായും അല്ലെങ്കില്‍ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായും തന്റെ മികവ് കളത്തില്‍ തെളിയിച്ചിട്ടുണ്ട്. പോര്‍ച്ചുഗലിന്റെ പ്രശസ്തമായ സ്‌പോര്‍ട്ടിംഗ് സി.പി, അക്കാഡമിക്ക കൊയിമ്പ്ര, ഓസ് ബെലെനെന്‍സസ് തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത് സിസ്റ്റത്തിലാണ് ആല്‍വെസ് ഫുട്‌ബോള്‍ പഠനം ആരംഭിച്ചത്.വാര്‍സിം എസ്.സിയില്‍ സീനിയര്‍ തലത്തില്‍ അരങ്ങേറ്റം കുറിച്ച ശേഷം, പോര്‍ച്ചുഗീസ് ലീഗുകളില്‍ ശ്രദ്ധേയനായി. 2019 ല്‍ പോളണ്ടിലെ ഒളിമ്പിയ ഗ്രുഡ്‌സിയാന്‍ഡെസുമായി കരാര്‍ ഒപ്പിട്ട് അദ്ദേഹം പോര്‍ച്ചുഗലിന് പുറത്തേക്ക് ചേക്കേറി. അവിടെ മികച്ച പ്രകടനം കാഴ്ചവെച്ചത് പോളണ്ടിലെ ടോപ് ഡിവിഷന്‍ ക്ലബ്ബായ പിയാസ്റ്റ് ഗ്ലിവൈസിലേക്ക് അദ്ദേഹത്തിന് വഴി തുറന്നു.ആല്‍വെസിന്റെ കരിയറിലെ ഏറ്റവും മികച്ച സീസണ്‍ ഉണ്ടായത് ജപ്പാനിലാണ്. ജെ2 ലീഗില്‍ മോണ്ടെഡിയോ യമഗതക്ക് വേണ്ടി രണ്ട് സീസണുകളിലായി 67 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകള്‍ നേടി അദ്ദേഹം തിളങ്ങി. പിന്നീട് ബ്രസീലിലെ ബോട്ടഫോഗോ-എസ്.പി, ജപ്പാനിലെ ടോക്കിയോ വെര്‍ഡി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും തിയാഗോ ബൂട്ട് കെട്ടി.‘ടിയാഗോയെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍, കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു. പല ലീഗുകളിലും തന്റെ കഴിവ് തെളിയിച്ച കളിക്കാരനാണ് അദ്ദേഹം. പല റോളുകളിലും കളിക്കാനുള്ള കഴിവും ഗോള്‍ അടിക്കാനുള്ള മികവും ടീമിന് വലിയ ശക്തിയാകും. ഞങ്ങളുടെ മുന്നേറ്റനിരക്ക് ഇത് കൂടുതല്‍ കരുത്തും വേഗതയും നൽകും ”കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ഈ പുതിയ തുടക്കത്തില്‍ ഞാന്‍ വളരെ സന്തോഷവാനാണെന്ന് ടിയാഗോ ആല്‍വെസ് പറഞ്ഞു. ഏഷ്യയില്‍ ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ കിട്ടിയ നല്ല അവസരമാണിത്. കളിക്കളത്തില്‍ എന്റെ നൂറ് ശതമാനം നല്‍കാനും കഠിനാധ്വാനം ചെയ്യാനും ഗോളുകള്‍ നേടാനും ഞാന്‍ കാത്തിരിക്കുന്നുവെന്നും ടിയാഗോ ആല്‍വെസ് പറഞ്ഞു.ഈ സീസണില്‍ ഒരു മികച്ച ടീമിനെ ഉണ്ടാക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്, റിയാഗോയുടെ വിവിധ ആക്രമണ റോളുകളില്‍ കളിക്കാനുള്ള കഴിവും യൂറോപ്പിലെയും ഏഷ്യയിലെയും പരിചയവും ഞങ്ങളുടെ കളി രീതിക്ക് ചേര്‍ന്നതാണെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ, അഭിക് ചാറ്റര്‍ജി പറഞ്ഞു. അദ്ദേഹത്തിന്റെ മികച്ച നിലവാരം, പ്രത്യേകിച്ച് കളി എപ്പോള്‍ വേണമെങ്കിലും മാറ്റിമറിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്, ടീമിന് ഗുണം ചെയ്യും. ഈ സീസണിലെ ഞങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ടിയാഗോ പ്രധാനിയായിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തിന്റെ കളി ആരാധകര്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും.വലത് കാല്‍ കൊണ്ട് കളിക്കുന്ന ടിയാഗോ ആല്‍വെസ് മികച്ച വേഗതയും കൃത്യമായി സ്ഥാനം കണ്ടെത്താനും കിട്ടുന്ന അവസരങ്ങള്‍ ഗോളാക്കി മാറ്റാനും കഴിവുള്ള താരമാണ്. ഈ മികച്ച കളിമികവും വിദേശ ലീഗുകളിലെ പരിചയസമ്പത്തും ടീമിന്റെ ആക്രമണത്തിന് കൂടുതല്‍ ശക്തിയും മൂര്‍ച്ചയും നല്‍കും. പ്രീ-സീസണ്‍ പരിശീലനത്തിനായി ടിയാഗോ ആല്‍വെസ് ഉടന്‍ തന്നെ ടീമിനൊപ്പം ചേരും. ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റനിരയില്‍ ഒരു നിര്‍ണായക താരമായിരിക്കും അദ്ദേഹം.

Related Posts

20 വർഷ പ്ലാനുമായി AIFF; ISL ഫെബ്രുവരി 5 ന് ആരംഭിച്ചേക്കും
Sports

20 വർഷ പ്ലാനുമായി AIFF; ISL ഫെബ്രുവരി 5 ന് ആരംഭിച്ചേക്കും

December 27, 2025
23
ടി20 ലോകകപ്പ് 2026; സഞ്ജു ടീമിൽ, ഗിൽ പുറത്ത്
Sports

ടി20 ലോകകപ്പ് 2026; സഞ്ജു ടീമിൽ, ഗിൽ പുറത്ത്

December 20, 2025
110
ഗിൽ പരിക്ക് മൂലം പുറത്ത്; സഞ്ജുവിന് അവസരം; ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി 20 ഇന്ന്
Sports

ഗിൽ പരിക്ക് മൂലം പുറത്ത്; സഞ്ജുവിന് അവസരം; ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി 20 ഇന്ന്

December 19, 2025
65
ഫിഫ ‘ദ ബെസ്റ്റ്’ പുരസ്‌കാരം ഡെംബലെയ്ക്ക്, വനിതകളില്‍ എയ്റ്റാന ബോണ്‍മാറ്റി
Sports

ഫിഫ ‘ദ ബെസ്റ്റ്’ പുരസ്‌കാരം ഡെംബലെയ്ക്ക്, വനിതകളില്‍ എയ്റ്റാന ബോണ്‍മാറ്റി

December 17, 2025
63
അര്‍ജന്റീനയെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ഇന്ത്യ; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ വെങ്കലമെഡല്‍
Sports

അര്‍ജന്റീനയെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ഇന്ത്യ; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ വെങ്കലമെഡല്‍

December 11, 2025
13
സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ പുതിയ ഹോം കിറ്റ് പുറത്ത്
Sports

സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി.യുടെ പുതിയ ഹോം കിറ്റ് പുറത്ത്

December 10, 2025
46
Next Post
താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: അപലപനീയമെന്ന് മന്ത്രി വീണാ ജോർജ്; കോഴിക്കോട് നാളെ ഡോക്ടർമാർ പണിമുടക്കും

താമരശ്ശേരിയിൽ ഡോക്ടറെ ആക്രമിച്ച സംഭവം: അപലപനീയമെന്ന് മന്ത്രി വീണാ ജോർജ്; കോഴിക്കോട് നാളെ ഡോക്ടർമാർ പണിമുടക്കും

Recent News

ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്

ഒടുവിൽ ബാലമുരുകൻ പിടിയിൽ; വിയ്യൂര്‍ ജയിൽ പരിസരത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പിടികൂടിയത് തമിഴ്നാട്ടിൽ നിന്ന്

December 29, 2025
1
ടാറ്റാ നഗര്‍ – എറണാകുളം എക്സ്പ്രസില്‍ തീപിടിത്തം; ഒരുമരണം; 2 എസി കോച്ചുകൾ പൂർണമായും കത്തി

ടാറ്റാ നഗര്‍ – എറണാകുളം എക്സ്പ്രസില്‍ തീപിടിത്തം; ഒരുമരണം; 2 എസി കോച്ചുകൾ പൂർണമായും കത്തി

December 29, 2025
1
നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ഒത്തു ചേര്‍ന്നു’ചങ്ങരംകുളത്തെ എക്സ് _ അറഫ ഫ്രണ്ട്സ് സംഗമം ശ്രദ്ധേയമായി

നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ടും ഒത്തു ചേര്‍ന്നു’ചങ്ങരംകുളത്തെ എക്സ് _ അറഫ ഫ്രണ്ട്സ് സംഗമം ശ്രദ്ധേയമായി

December 29, 2025
2
പ്രത്യാശ അയിരൂർ ഹയർ എഡ്യൂക്കേഷൻ മീറ്റ് സംഘടിപ്പിച്ചു

പ്രത്യാശ അയിരൂർ ഹയർ എഡ്യൂക്കേഷൻ മീറ്റ് സംഘടിപ്പിച്ചു

December 29, 2025
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025