• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ജീവനെടുത്ത് ചുമ മരുന്ന്; ബ്രേക്ക് ഓയിൽ അടങ്ങിയ മരുന്ന് നൽകിയെന്ന് ആരോപണം, മരണ സംഖ്യ വീണ്ടും ഉയര്‍ന്നു, മധ്യപ്രദേശിൽ രണ്ട് പേര്‍ കൂടി മരിച്ചു’മരണം 11 ആയി

ckmnews by ckmnews
October 5, 2025
in UPDATES
A A
ജീവനെടുത്ത് ചുമ മരുന്ന്; ബ്രേക്ക് ഓയിൽ അടങ്ങിയ മരുന്ന് നൽകിയെന്ന് ആരോപണം, മരണ സംഖ്യ വീണ്ടും ഉയര്‍ന്നു, മധ്യപ്രദേശിൽ രണ്ട് പേര്‍ കൂടി മരിച്ചു’മരണം 11 ആയി
0
SHARES
470
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചുമ മരുന്ന് കഴിച്ച് രണ്ടു കുട്ടികള്‍ കൂടി മധ്യപ്രദേശിൽ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെയാണ് മധ്യപ്രദേശിൽ രണ്ടു കുട്ടികള്‍ കൂടി മരിച്ചത്. ചുമ മരുന്ന് കഴിച്ചുള്ള മരണ സംഖ്യ ഇതോടെ ഉയര്‍ന്നു. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്താകെ 14 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെ, തെലങ്കാനയിലും കോള്‍ഡ്റിഫ് ചുമ മരുന്ന് നിരോധിച്ചു. അതേസമയം, സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സെപ്റ്റംബര്‍ രണ്ടു മുതൽ അസാധാരണ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും മധ്യപ്രദേശിൽ മരണ കാരണം കണ്ടെത്താൻ വൈകിയെന്ന് കോണ്‍ഗ്രസ് നേതാവ് കമൽനാഥ് ആരോപിച്ചു. ബ്രേക്ക് ഓയിൽ അടങ്ങിയ മരുന്ന് കുട്ടികള്‍ക്ക് നൽകിയെന്നും കമൽനാഥ് ആരോപിച്ചു. സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് എഎപിയും വിമര്‍ശിച്ചു. അതേസമയം, കിഡ്നി പ്രശ്നങ്ങളാണ് മരണ കാരണം എന്ന് കണ്ടെത്തിയത് ആഴ്ചകൾക്ക് ശേഷം മാത്രമാണെന്ന വിവരവും പുറത്തുവന്നു. കിഡ്നി പ്രശ്നങ്ങളാണ് മരണ കാരണം എന്ന നാഗ്പൂരിൽ നിന്നുള്ള പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷമാണ് അധികൃതർ നടപടി തുടങ്ങിയതെന്നുമാണ് വിവരം. അതേസമയം, മരിച്ച കുട്ടികളുടെ പോസ്റ്റ് മോർട്ടത്തിന് ബന്ധുക്കൾ അനുമതി നൽകിയില്ലെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്

അതേസമയം, മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയ കോൾഡ്രിഫ് കഫ്സിറപ്പ് കേരളത്തിലും നിരോധിച്ചിരുന്നു. തമിഴ്നാട്ടിൽ ഉൽപാദിപ്പിച്ച കഫ്സിറപ്പിൽ അനുവദനീയമായതിലും അധികം ഡൈ എത്തിലീൻ ​ഗ്ലൈക്കോൾ കേന്ദ്ര സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് കേരളത്തിലും നടപടി. അപകടമുണ്ടാക്കിയതായി കരുതുന്ന എസ്ആർ 13 എന്ന ബാച്ച് കേരളത്തിൽ വില്പനയ്ക്ക് എത്തിയിട്ടില്ലെന്നാണ് നിഗമനം. എങ്കിലും ഈ ബ്രാൻഡിന്‍റെ വിൽപ്പന നിരോധിച്ചതായി ഡ്രഗ് കൺട്രോളർ അറിയിച്ചു. ഈ ബ്രാൻഡിന്‍റെ വിൽപന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കഫ് സിറപ്പിന്‍റെ സാമ്പിളുകൾ എടുത്ത് പരിശോധന നടത്തുമെന്നും ഡ്രഗ് കൺട്രോളർ അറിയിച്ചു. മറ്റ് ബ്രാൻഡുകളുടെ സാമ്പിളുകളും ശേഖരിക്കും. കേരളത്തിൽ നിർമിക്കുന്ന ബ്രാൻഡുകളുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും

Related Posts

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
UPDATES

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

June 2, 2026
42
ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു
UPDATES

ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

June 1, 2026
495
കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി
UPDATES

കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി

June 1, 2026
109
അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍
UPDATES

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

June 1, 2026
51
‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച
UPDATES

‘ഓപ്പറേഷൻ തൂഫാൻ, ദി നാർക്കോ ഹണ്ട്’: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ലഹരി വേട്ട; ഉദ്ഘാടനം ചൊവ്വാഴ്ച

June 1, 2026
84
ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും
UPDATES

ജീവന്റെ വെളിച്ചമായി അര്‍ജുന്‍; വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ നാലുപേര്‍ക്ക് പുതുജീവനേകും

June 1, 2026
83
Next Post
മഖ്ബറകളെ ആത്മീയ ചൂഷണ കേന്ദ്രങ്ങളാക്കരുത്:വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ

മഖ്ബറകളെ ആത്മീയ ചൂഷണ കേന്ദ്രങ്ങളാക്കരുത്:വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ

Recent News

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി വാര്‍ഡ് മെമ്പര്‍’ചിയ്യാനൂര്‍ എഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

June 2, 2026
42
ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

ചങ്ങരംകുളത്ത് ഐഎന്‍ടിയുസി ചുമട്ട് തൊഴിലാളി ആയിരുന്ന നിഷാദ് ചികിത്സയില്‍ ഇരിക്കെ മരിച്ചു

June 1, 2026
495
കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി

കാഞ്ഞിരമുക്ക് സ്വദേശി പരേതനായ കൊലക്കാട്ട് അലിബാവ മകൻ ഷരീഫ് നിര്യാതനായി

June 1, 2026
109
ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം  അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

June 1, 2026
113
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025