ചങ്ങരംകുളം:തിരു വസന്തം 1500 പ്രമേയത്തിൽ ഇരുപതിന കർമ്മ പദ്ധതികളോടെ 40 ദിവസമായി നടന്നു വരുന്ന ഈദേ മീലാദ് കാമ്പയിൻ സമാപനവും സൂഫി പണ്ഡിത മഹത്തുക്കളുടെ അനുസ്മരണ പ്രാർത്ഥനാ സംഗമവും പന്താവൂർ ഇർശാദിൽ സമാപിച്ചു.പ്രസിഡണ്ട് സിദ്ദിഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.കെ എം ഷരീഫ് ബുഖാരി അധ്യക്ഷത വഹിച്ചു.സിദ്ദീഖ് ചിറവല്ലൂർ,എം ഉമർ മണാളത്ത്, ഹസൻ നെല്ലശ്ശേരി, പി പി നൗഫൽ സഅദി , പ്രൊ. അനീസ് ഹൈദരി , കെ പി എം ബഷീർ സഖാഫി,നൂറുദ്ദീൻ ബുഖാരി,ഹബീബ് റഹ്മാൻ സഖാഫി, പി എ മുഹമ്മദ് സലീം പ്രസംഗിച്ചു.അബ്ദുറസാഖ് അഹ്സനി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.











