വട്ട൦കുളം ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള കോളേജ് ഓഫ് അപ്ലൈഡ് സയൻസിൻ്റെ 2025 അധ്യയന വർഷത്തിലെ ബിരുദ ദാന സംഗമം ‘ലൂമിന 2025 ‘ എന്ന പേരിൽ നടത്തി. ചടങ്ങ് എം.എൽ എ – കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു.ഐ എച്ച് ആർ ഡി ഡയറക്ടർ ഡോ. വിഎ അരുൺ കുമാർ അധ്യക്ഷത വഹിച്ചു. മുൻ ഡി ജിപി ഋഷിരാജ് സിംഗ് മുഖ്യാതിഥിയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റംഗം അഡ്വ: എം ബി ഫൈസൽ ഗ്രാജ്വേഷൻ പ്രഖ്യാപനം നടത്തി. കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട് മെൻ്റ് ഹെഡ് സി.എം ഹരി പ്രതിജ്ഞ ചെല്ലി കൊടുത്തു.പൊന്നാനി എം ഇ എസ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.എൻ.കെ ബാബു ഇബ്രാഹിം, വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ്, വാർഡ് മെമ്പർ ഹസൈനാർ നെല്ലിശ്ശേരി, പി.ടി എ പ്രസിഡണ്ട് പി.എൻ നാരായണൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ പി. അബ്ദുസമദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യു.കെ. ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.











