വെളിയംകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ കലോത്സവം റിഥo ഓഫ് വെളിയംകോട്- 2025 എന്ന പേരിൽ ആഘോഷിച്ചു.മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.കെ. സുബൈർ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ടി.ഗിരിവാസന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങുകൾക്ക് സ്കൂൾ എച്ച്.എം രാധിക. വി സ്വാഗതം ആശംസിച്ചു.പ്രിൻസിപ്പൽ ഇൻ ചാർജ് പ്രവീണാ ദേവി. കെ.വി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് അബ്ദുൽ വഹാബ് .ടി.കെ, സ്കൂൾ ചെയർമാൻ അഭിനവ്. ടി എം, സ്കൂൾ ലീഡർ കുമാരി.ഹിബ ഷെറിൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കലോത്സവം കൺവീനർ പ്രമോദ് എം.ആർ ചടങ്ങിന് നന്ദി പറഞ്ഞു.തുടർന്ന് കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.











