ചങ്ങരംകുളം :ഹൃസ്വ സന്ദർശനാർത്ഥo പന്താവൂർ ഇർശാ ദിലെത്തിയ സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് നേതാക്കൾക്ക് ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ സ്വീകരണം നൽകി.മദ്റസാദ്ധ്യാപക ക്ഷേമനിധി ബോർഡ് ഡയറക്ടർ സിദ്ധീഖ് മൗലവി അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു.സുന്നി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പ്രൊഫസർ എ കെ അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.ഡോ:അബ്ദുൽ അസീസ് ഫൈസി. കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് ഡയറക്ടർ യഅഖൂബ് ഫൈസി,ഇർശാദ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി പ്രസംഗിച്ചു.പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നതോടൊപ്പം ധാർമ്മികാദ്ധ്യാപനങ്ങൾ ചിട്ടയോടെ പകർന്നു നൽകുന്നതിൽ ജാഗ്രത പുലർത്തുന്ന ഇർശാദ് സ്കൂളിന്റെ പ്രവർത്തനo ശ്ലാഘനീയമെന്ന് നേതാ ക്കൾ അഭിപ്രായപ്പെട്ടു.മാനേജിഗ് കമ്മിറ്റി സെക്രട്ടറിമാരായ പി പി നൗഫൽ സഅദി സ്വാഗതവും ഹസൻ നെല്ലിശ്ശേരി നന്ദിയും പറഞ്ഞു. അദ്ധ്യാപക സംഘടനാ ജില്ലാ , റൈഞ്ച് ഭാരവാഹികളായ അബ്ദുല്ലത്വീഫ് മൗലവി . കെ പി എം ബശീർ സഖാഫി , സിദ്ധീഖ് അഹ്സനി ഹബീബ് റഹ്മാൻ സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി.











