പൊന്നാനി:ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകായായി മാറുന്നതും നിലവിൽ പ്രവാസ ലോകത്ത് നിൽക്കുന്നവർക്കും അവരുടെ കുടുംബാഗങ്ങൾക്കും കരുതലായി മാറുന്നതുമായ
നോർക്ക കെയർ ഇൻഷൂറൻസ് പദ്ധതിയിൽ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളെയും ഉൾപ്പെടുത്തണമെന്ന് കേരള പ്രവാസി സംഘം പൊന്നാനി ഏരിയ കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.നോർക്ക റൂട്ട്സ് റെസിഡൻ്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണന് നിവേദനം നൽകി.കേരള സർക്കാർ നോർക്ക റൂട്ട്സ് വഴിയാണ് ആകർഷകമായ ഈ പദ്ധതി അടുത്ത നവംമ്പർ ഒന്ന് മുതൽ നടപ്പിലാക്കാൻ പോകുന്നത്.നാടിനും കുടുംബത്തിനും വേണ്ടി നീണ്ട വർഷങ്ങളോളം ലോകത്തിലെ വിവിധ ഭാഗങ്ങളിൽ കഠിനാദ്ധ്വാനം ചെയ്ത ലക്ഷകണക്കിന് വരുന്ന പ്രവസികൾ ഇന്ന് കേരളത്തിൽ തിരിച്ചെത്തിയവരുടെ പട്ടികയിലുണ്ട്.ജോലിയിലും ബിസിനസ്സ് മേഖലകളിലും ഈ തിരിച്ചെത്തിയ പ്രവാസികളുടെ മാതൃകാപരമായ നിലപാടുകൾ വിദേശികളിൽ പോലും പ്രശംസനീയമാണ്.ഇന്ന് വിദേശ രാജ്യങ്ങളിൽ ഇന്ത്യൻ ജന വിഭാഗത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന അംഗികാരത്തിന് പിന്നിൽ തിരിച്ചെത്തിയ പ്രവാസികൾ വഹിച്ച പങ്ക് വലുതാണ്.നൂറ്റാണ്ടുകളായി വിദേശ നാണ്യം നേടി രാജ്യത്തിൻ്റെ വളർച്ചയിൽ വലിയ സ്ഥാനം നേടി തന്ന തിരിച്ചെത്തിയ പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും നോർക്ക കെയർ പദ്ധതിയിൽ ഉടൻ ഉൾപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.ഏരിയ സെക്രട്ടറി സക്കരിയ്യ പൊന്നാനി പ്രസിഡണ്ട് സക്കരിയ്യ പെരുമ്പടപ്പ് വൈസ് പ്രസിഡണ്ട് സി പി സക്കീർ ഏരിയ കമ്മിറ്റിയാഗം മുസ്തഫ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.







