• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Business

സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വര്‍ണവിലയിൽ വർധനവ്

cntv team by cntv team
September 23, 2025
in Business
A A
സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വര്‍ണവിലയിൽ വർധനവ്
0
SHARES
179
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വര്‍ണവില വര്‍ധിച്ചു. 84,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് രണ്ടുതവണയായി പവന് 1920 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 125 രൂപയാണ് വര്‍ധിച്ചത്. 10,605 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്ന് രാവിലെ 83,000 കടന്ന് 84000ന് അരികില്‍ എത്തിയ സ്വര്‍ണവിലയാണ് ഉച്ചയോടെ ഒറ്റയടിക്ക് ആയിരം രൂപ കൂടിയത്. ഇന്നലെ രണ്ടു തവണയായി 680 രൂപയാണ് വര്‍ധിച്ചത്.സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടായിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്.ആഭരണത്തിന് മാത്രമാണ് ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് ആവശ്യക്കാരുള്ളത്. നിക്ഷേപകരും ഉപഭോക്താക്കളും സ്വര്‍ണവിലയില്‍ തുടരുന്ന ഈ സ്ഥിരതയെ ഇരുകൈയും നീട്ടി സ്വീകരിക്കുക തന്നെയാണ്.ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടയിലും സ്വര്‍ണത്തിന്റെ ഡിമാന്റ് ശക്തമാണ്, സ്ഥിര നിക്ഷേപമായി സ്വര്‍ണത്തിന് പകരം മറ്റൊരു ഓപ്ഷനും തിരഞ്ഞെടുക്കാനും ആരും താത്പര്യപ്പെടുന്നുമില്ല. വ്യവസായ വിദഗ്ധര്‍ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങള്‍, ആഗോള കേന്ദ്ര ബാങ്ക് നയങ്ങളെ അടക്കം സസൂക്ഷമം നിരീക്ഷിക്കുകയാണ്. ഇവ ഭാവിയിലെ സ്വര്‍ണവിലയെ കാര്യമായി സ്വാധീനിക്കാവുന്ന ഘടകങ്ങളാണെന്നതാണ് കാരണം.അതേസമയം മറ്റൊരു വിഭാഗം സ്വര്‍ണ വാങ്ങാന്‍, വില കുറയുന്നത് വരെ കാത്തിരിക്കണോ എന്ന സംശയത്തിലുമാണ്. പ്രധാനപ്പെട്ട ഗ്ലോബല്‍ ബ്രോക്കറേജ് ഫേമുകള്‍ സ്വര്‍ണവില ഇനിയും കുതിച്ചുയരുമെന്ന് തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. വരും വര്‍ഷങ്ങളില്‍ 229 ശതമാനം ഉയരുമെന്നാണ് കണക്കാക്കുന്നത്. ഉയര്‍ച്ച താഴ്ച്ചകളുണ്ടാകുമെങ്കിലും സുരക്ഷിത നിക്ഷേപം, ആഗോള സാമ്പത്തിക സാഹചര്യം എന്നിവ വില കൂടാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.അതേസമയം വില കൂടുന്നതിനാല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നത് ബുദ്ധിപരമായ നീക്കമാണെന്നാണ് ഇന്ത്യന്‍ ബുള്ളിയന്‍ ആന്‍ഡ് ജ്വലേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അക്ഷ കാംബോജ് പറയുന്നത്. സ്വര്‍ണവിലയ്‌ക്കൊരു ചെറിയ സ്ഥിരത കൈവരിച്ചാലും ആഘോഷങ്ങളും ഉത്സവങ്ങളും ഒപ്പം നിക്ഷേപങ്ങളും സ്വര്‍ണവിലയിലെ താഴേക്കുള്ള പോക്ക് പ്രതിരോധിക്കുമെന്നാണ് മുന്‍ ഐബിജെഎ പ്രസിഡന്റ് മോഹിത് കാംബോജിന്റെ വിലയിരുത്തല്‍. എന്നാല്‍ സ്വര്‍ണ ഇന്ത്യന്‍ സമൂഹത്തിന്റെ വികാരവുമായി അടുത്ത് നില്‍ക്കുന്ന ലോഹമായതിനാല്‍ ചെറിയ വില വ്യത്യാസങ്ങള്‍ പോലും നല്ല കച്ചവടത്തിന് കാരണമാക്കുമെന്ന് വ്യാപാരികളും പറയുന്നു. അതായത് വില കുറഞ്ഞാലും കൂടിയാലും സ്വര്‍ണ കച്ചവടം പൊടിപൊടിക്കുമെന്ന് സാരം.

Related Posts

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്
Business

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്

September 18, 2026
82
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

September 17, 2026
147
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്
Business

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വർദ്ധനവ്

September 16, 2026
53
രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്
Business

രാവിലെ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടെ വര്‍ധനവ്

September 11, 2026
105
സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്
Business

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്

September 11, 2026
201
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്
Business

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്

September 9, 2026
165
Next Post
ദുൽഖർ സൽമാന്റെ കാർ കസ്റ്റഡിയിൽ; പരിശോധന തുടര്‍ന്ന് കസ്റ്റംസ്

ദുൽഖർ സൽമാന്റെ കാർ കസ്റ്റഡിയിൽ; പരിശോധന തുടര്‍ന്ന് കസ്റ്റംസ്

Recent News

ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

September 19, 2026
1
മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
2
ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

ഇതിനൊരന്ത്യമില്ലേ? സംസ്ഥാനത്ത് ഇന്നും പവർകട്ട്; മുന്നറിയിപ്പുമായി കെ എസ് ഇ ബി

September 18, 2026
26
ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

ആലങ്കോട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ക്വിസ് മൽസരം നടത്തി

September 18, 2026
199
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025