ചങ്ങരംകുളം:അറബി ഭാഷ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച ലോക ഭാഷ എന്ന നിലയിൽ സാധ്യതകളുടെ വിപുലമായ വാതായനങ്ങളാണ് വിദ്യാർത്ഥികൾക്ക് മുമ്പിൽ തുറന്നിടുന്നതെന്ന് പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ് മുൻ പ്രിൻസിപ്പാൾ പ്രൊഫ അബ്ദുറഷീദ്.പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ നാക്- ഓറിയൻ്റേഷൻ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.അറബി ഭാഷ കേവലം മത ഭാഷയല്ലെന്നും ആധുനിക ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും സ്വാധീനമുള്ളതും വിദേശ – അറബ് രാജ്യങ്ങളിൽ വമ്പിച്ച തൊഴിൽ ഭാഷ കൂടിയാണെന്നും,ഇതിൻ്റെ പ്രാധാന്യം വിദ്യാർത്ഥികളും സമൂഹവും ഇനിയും വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോളേജ് പ്രസിഡൻ്റ് എം വി ബഷീർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ:അബ്ദുൽ ഹസീബ് , സെക്രട്ടറി ഹമീദ് മാസ്റ്റർ, യാസിർ പി കെ എന്നിവർ സംസാരിച്ചു











