ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ ടീം ആയ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാൻ ഒരുങ്ങുന്നു.വാർത്ത പുറത്തു വന്നതോടെ ഫുടബോൾ ആരാധകരുടെ ഇടയിൽ വലിയ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്. 100 ശതമാനം ഓഹരിയും വിൽക്കാൻ ഒരുങ്ങുകയാണ് ഉടമകളായ മാഗ്നം സ്പോർട്സ് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.അതേസമയം ഐ എസ് എൽ ആരംഭിക്കാൻ അനന്തമായി വൈകുന്നതിനിടയിലാണ് ക്ലബ് വിൽക്കുന്നതിനായി ഉടമകൾ ഒരുങ്ങുന്നത്. ക്ലബ് സാമ്പത്തീകമായി പ്രതിസന്ധിയിൽ ആണെന്ന തരത്തിലുള്ള വാർത്തകൾ മുന്നേ വന്നിരുന്നു. എന്നാൽ ക്ലബ് വിൽക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ഉടമകൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.