പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ ഡോ. എം ലീലാവതിക്ക് നേരെ സൈബർ ആക്രമണം. വിശന്നൊട്ടിയ വയറുമായി നിൽക്കുന്ന ഗാസയിലെ കുഞ്ഞുങ്ങൾ എന്ന പരാമർശത്തിന് എതിരെയാണ് ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ ലീലാവതി ടീച്ചറുടെ പ്രസ്താവന അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.തനിക്ക് എല്ലാ കുട്ടികളും ഒരുപോലെയെന്ന് ലീലാവതി ടീച്ചര്‍ പറഞ്ഞു. ദേശത്തിൻ്റെയും വർണത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ പറഞ്ഞതല്ലെന്ന് അവര്‍ പറഞ്ഞു. കുട്ടികൾക്ക് വിശക്കുമ്പോൾ തനിക്ക് ഭക്ഷണം കഴിക്കാൻ വിഷമം ആണെന്ന് പറഞ്ഞു.വര്‍ഷങ്ങളായി താൻ തൻ്റെ എഴുത്തുകളിൽ ഇക്കാര്യം പറയുന്നുണ്ട്. കുട്ടികളുടെ വിശപ്പാണ് പ്രശ്നം. കുട്ടികളുടെ വിശപ്പ് മാറ്റാൻ കഴിയാതെ യജ്ഞം നടത്തിയിട്ട് എന്ത് കാര്യമെന്ന് കൃഷ്‌ണൻ പുരാണത്തിൽ ചോദിച്ചിട്ടുണ്ട്. അത് തന്നെയാണ് താനും ചോദിച്ചതെന്ന് ഡോ. എം ലീലാവതി പറഞ്ഞു.