കുമരനല്ലൂർ:തിരുവസന്തം 1500 എന്ന ശീർഷകത്തിൽ പ്രവാചക ജന്മദിനത്തിന്റെ ഭാഗമായി
വെള്ളാളൂരിൽ വർഷംതോറും നടത്തി വരാറുള്ള നാട്ടു മൗലിദ് സമാപിച്ചു.മാലിദ് പാരായണം,മദ്ഹ് റസൂൽ പ്രഭാഷണം .സ്നേഹാദരം, ദഫ് പ്രോഗ്രാം ,വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഭക്ഷണ വിതരണം എന്നിവ നടന്നു.നാട്ടിൽ സാമൂഹിക- സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകി വരുന്ന കെ കെ മുഹമ്മദ് എന്ന കമ്മു . അബ്ദുട്ടി മാഷ് , കെ കെ മുഹമ്മദ് മാഷ് എന്നിവരെ സദസിൽ ആദരിച്ചു.വെളിയംകോട് ഖാസി ഹംസ സഖാഫി മദ്ഹ് റസൂൽ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. വറൈറ്റി കമ്മുണ്ണി അധ്യക്ഷത വഹിച്ചു.പിടിഎം ആനക്കര, കെ കെ മുഹമ്മദലി, അഷ്റഫ് ഗുരുക്കൾ, ഷുക്കൂർ അബ്ദുല്ല,കെ വി അബ്ദുറഹിമാൻ എടപ്പാൾ, കെ കെ കരീം, കെ കെ ദാവുദ്, റഷീദ് കുമരനല്ലൂർ,അബ്ദുൽ കാദർ, കെ കെ മൂസ, പിടി അഷ്റഫ് എന്നിവർ പ്രസംഗിച്ചു.