മാറഞ്ചേരി:മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് മാറഞ്ചേരി ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നിർമിക്കുന്ന മനോഹരമായ കവാടത്തിന്റെ പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ നിർവഹിച്ചു. തുടർന്ന് സൽക്കാര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡൻറ് ബഷീർ ഒറ്റകത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈ:പ്രസിഡന്റ് അസീസ്, എസ് എം സി ചെയർമാൻ അജിത് താഴത്ത്, എം ടി എ പ്രസിഡന്റ് ഫൗസിയ,വികസന സമിതി കൺവീനർ ഇബ്രാഹിം മാസ്റ്റർ, അംഗങ്ങളായ ഖലിദ് മംഗലത്തേൽ, പ്രസാദ് ചക്കാലക്കൽ,ജസീറ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.ഹെഡ്മിസ്ട്രസ് സരസ്വതി ടീച്ചർ സ്വാഗതവും ജയകൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു…