ചങ്ങരംകുളം:പൊലീസ് അതിക്രമങ്ങൾക്കെതിരെ കോണ്‍ഗ്രസ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.ബുധനാഴ്ച കാലത്ത് പത്തരയോടെ ചങ്ങരംകുളം ഹൈവെ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ചങ്ങരംകുളം പോലീസ് സ് സ്റ്റേഷന് സമീപത്ത് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.തുടര്‍ന്ന് നടന്ന ദര്‍ണ്ണ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പിടി അജയ് മോഹന്‍ ഉദ്ഘാടനം ചെയ്തു.രഞ്ജിത്ത് അടാട്ട് സ്വാഗതം പറഞ്ഞ പരിപാടിയില്‍ നാഹിര്‍ ആലുങ്ങല്‍ അധ്യക്ഷത വഹിച്ചു.അഡ്വക്കറ്റ് സിദ്ധിക്ക് പന്താവൂര്‍ മുഖ്യ പ്രഭാഷണം നടത്തി.പിടി അബ്ദുല്‍ കാദര്‍,ചുള്ളിയില്‍ രവീന്ദ്രന്‍,സുരേഷ് പൊല്‍പാക്കര,എന്‍ അഷറഫ്,പ്രസാദ് പ്രണവം,കണ്ണന്‍ നമ്പ്യാര്‍,വി മുഹമ്മദ് നവാസ്,കെ മുരളീധരന്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി