• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വിജിലൻസ് പരിശോധനയിൽ കുടുങ്ങി എക്സൈസ് ഓഫീസുകൾ; കണ്ടെത്തിയത് രണ്ട് ലക്ഷത്തിലധികം രൂപയുടെ കൈക്കൂലി പണം

ckmnews by ckmnews
September 4, 2025
in Kerala
A A
വിജിലൻസ് പരിശോധനയിൽ കുടുങ്ങി എക്സൈസ് ഓഫീസുകൾ; കണ്ടെത്തിയത് രണ്ട് ലക്ഷത്തിലധികം രൂപയുടെ കൈക്കൂലി പണം
0
SHARES
101
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്തെ എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍ നിന്ന് സംസ്ഥാനത്തെ എക്‌സൈസ് ഉദ്യോഗസര്‍ കൈക്കൂലിയായി വാങ്ങിയത് 2,13,500 രൂപ. ഗൂഗിള്‍ പേ വഴിയാണ് പണം മുഴുവൻ കൈപ്പറ്റിയിരിക്കുന്നത്. കൂടാതെ വിവിധ ഓഫീസുകളില്‍ നിന്നായി 28,164 രൂപയും ബാറുകളില്‍ നിന്ന് കൈപ്പറ്റിയ 25 കുപ്പി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

പത്താനാപുരം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ബാറുമയുടെ പക്കല്‍ നിന്ന് 42,000 രൂപ ഗൂഗിള്‍ പേ വഴി കൈപ്പറ്റിയതായും പാലാ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ 11,500 രൂപ കൈപ്പറ്റിയതായും കണ്ടെത്തി. കൊച്ചി എക്‌സൈസ് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ ഗൂഗിള്‍ പേ വഴി 93,000 രൂപ നല്‍കിയത് ബാര്‍ ഉടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാള്‍. തൃശ്ശൂരിലെ പരിശോധനയില്‍ എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് 2600 കണ്ടെത്തി. വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ശുചിമുറിയില്‍ നിന്ന് സ്വകാര്യ ബാര്‍ ഹോട്ടലിന്റെ പേരിലുള്ള കവറില്‍ നിന്നാണ് 13,000 രൂപ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കൂടാതെ പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ അഞ്ച് മദ്യക്കുപ്പികള്‍ ഉദ്യോഗസ്ഥര്‍ പാരിതോഷികമായി വാങ്ങിയതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.

പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ ഷാപ്പ് ഉടമയില്‍ നിന്ന് 24,000 രൂപ, മഞ്ചേരി സര്‍ക്കിള്‍ ഓഫീസില്‍ നിന്ന് ബാറുടമയില്‍ നിന്ന് 34,000 രൂപയും ഗൂഗിള്‍ പേ വഴി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തി. കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും 16 കുപ്പി പാരിതോഷികം ലഭിച്ച മദ്യമാണ് കണ്ടെത്തിയത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ 8000 രൂപ കണ്ടെത്തി. എന്നാല്‍ വിജിലന്‍സ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ കല്‍പ്പറ്റ എക്‌സൈസ് ഓഫീസ് പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ വിജിലന്‍സിനെ കണ്ട എക്‌സൈസ് ഉദ്യോഗസ്ഥര്‍ 6500 രൂപ വലിച്ചെറിഞ്ഞു. കാസര്‍കോട് ഉദ്യോഗസ്ഥരില്‍ നിന്ന് കണക്കില്‍പ്പെടാത്ത 5000 രൂപയും പിടിച്ചെടുത്തു.

Related Posts

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക
Kerala

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

September 22, 2026
13
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും
Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

September 22, 2026
9
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.
Kerala

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
11
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി
Kerala

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
25
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
109
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
236
Next Post
താമരശേരി ചുരം കയറുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്, മൂന്ന് ദിവസത്തേക്ക് കർശന നിയന്ത്രണം

താമരശേരി ചുരം കയറുന്ന വിനോദസഞ്ചാരികളുടെ ശ്രദ്ധയ്ക്ക്, മൂന്ന് ദിവസത്തേക്ക് കർശന നിയന്ത്രണം

Recent News

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

September 22, 2026
13
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

September 22, 2026
9
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
11
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025