തിരുവനന്തപുരം : ഗൂഗിള്‍ പ്ലേ നോട്ടിഫിക്കേഷന് പിറകേ ഉപഭോക്താക്കള്‍ക്കിടയില്‍ ആശങ്ക ഉയർന്നതോടെ കാര്യങ്ങള്‍ വ്യക്തമാക്കി പേടിഎം.
യുപിഐയുമായി ബന്ധപ്പെട്ടാണ് പേടിഎം ഉപഭോക്താക്കള്‍ക്കിടയില്‍ ചില സംശയങ്ങള്‍ ഉയർന്ന് വന്നത്. പേടിഎമ്മില്‍ യുപിഐ പേയ്‌മെന്റുകള്‍ നടത്താൻ ഒരു തടസവുമില്ലെന്നാണ്
വിജയ് ശേഖർ ശർമ നയിക്കുന്ന ഈ പേയ്‌മെന്റ് ആൻഡ് ഫിൻടെക് കമ്ബനി വ്യക്തമാക്കിയിരിക്കുന്നത്. മെർച്ചന്റ് ആൻഡ് കണ്‍സ്യൂമർ ട്രാൻസാക്ഷനുകള്‍ ഒരു പ്രശ്‌നവുമില്ലാതെ തുടരുമെന്നാണ് കമ്ബനി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പേടിഎമ്മിന്റെ പുതിയ അപ്പ്‌ഡേഷൻ സബ്‌സ്‌ക്രിപ്ഷൻ ബില്ലിങ് പോലുള്ള റെക്കറിംഗ് പേയ്‌മെന്റ്‌സിന് മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു.
അതായത് പേടിഎം ഉപഭോക്താവായ ഒരാള്‍ പേടിഎംയുപിഐയിലൂടെ യൂട്യൂബ് പ്രീമിയം അല്ലെങ്കില്‍ ഗൂഗിള്‍ ഓണ്‍സ്‌റ്റോറേജ് അല്ലെങ്കില്‍ ഏതെങ്കിലും പ്ലാറ്റ്‌ഫോമില്‍ സബ്‌സ്‌ക്രിപ്ഷൻ ബില്ലിങ് നടത്തുന്നുണ്ടെങ്കില്‍, അവർ വളരെ സിമ്ബിളായി പഴയ@paytm ഹാൻഡില്‍ എന്നത്, അവരുടെ ബാങ്കുമായി ബന്ധിപ്പിക്കണം, @ptdfc, @ptyes, @ptsbi എന്നിങ്ങനെ’ പേടിഎം അവരുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഉദാഹരണത്തിന് ഒരാളുടെ യുപിഐ ഐഡി, navami@paytm എന്നായിരുന്നുവെങ്കില്‍, അത് ഇനി മുതല്‍ navami@ptdfc അല്ലെങ്കില്‍ navami@ptsbi(ബാങ്ക് ഏതാണോ അതനുസരിച്ച്) മാറും. ഈ മാറ്റമല്ലാതെ യുപിഐ പേയ്‌മെന്റുകളെ ഒരു തരത്തിലും ഇത് ബാധിക്കില്ല, അത് പഴയത് പോലെ തന്നെ തുടരും. നാഷണല്‍ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ പേടിഎമ്മിന് തേഡ് പാർട്ടി ആപ്ലിക്കേഷൻ പ്രൊവൈഡറായി പ്രവർത്തനാനുമതി നല്‍കിയതിന് പിന്നാലെ പുത്തൻ യുപിഐ ഹാൻഡിലുകളിലേക്കുള്ള മാറ്റത്തിന്റെ ഭാഗമാണ് ഈ അപ്പ്‌ഡേഷൻ. പേടിഎം യുപിഐ ഇനി ലഭിക്കില്ലെന്ന തരത്തിലായിരുന്നു ഗൂഗിള്‍ പ്ലേ നോട്ടിഫിക്കേഷൻ പുറത്ത് വന്നത്. റെക്കറിംഗ് നിർദേശങ്ങളുടെ അപ്പ്‌ഡേറ്റ് ഓഗസ്റ്റ് 31ന് പ്രാബല്യത്തില്‍ വരുന്നതുമായി ബന്ധപ്പെട്ടായിരുന്നു മുന്നറിയിപ്പ് എത്തിയത്.
നാഷണല്‍ പേയ്‌മെന്റ് കോർപ്പറേഷൻസ് ഒഫ് ഇന്ത്യയുടെ നിർദേശ പ്രകാരം ഓഗസ്റ്റ് 31ന് @PayTM UPI ഹാൻഡിലുകള്‍ ഒഴിവാക്കപ്പെടുകയും ഗൂഗിള്‍ പ്ലേയില്‍ പേയ്‌മെന്റുകള്‍ സ്വീകരിക്കുകയുമില്ല എന്നായിരുന്നു ഉപഭോക്താക്കള്‍ക്ക് ലഭിച്ച മുന്നറിയിപ്പ്.
പേടിഎം ഉപഭോക്താക്കള്‍ ഇനി ചെയ്യേണ്ടത് എന്താണ്?
1.റെക്കറിങ് പേയ്‌മെന്റുകള്‍ അപ്പ്‌ഡേറ്റ് ചെയ്യുക, അതായത് പേടിഎം യുപിഐ ഐഡി ബാങ്കുമായി ലിങ്ക് ചെയ്യുക
2.പേയ്‌മെന്റുകള്‍ മറ്റ് യുപിഐ പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍ പേ അല്ലെങ്കില്‍ ഫോണ്‍പേയിലൂടെ ചെയ്യുക
3.റെക്കറിങ് പേയ്‌മെന്റുകള്‍ക്ക് ഡെബിറ്റ്/ ക്രെഡിറ്റ് കാർഡുകളിലേക്ക് സ്വിച്ച് ചെയ്യുക










